
എതിർപ്പുകൾ തള്ളി; ആർഷോയ്ക്കെതിരെ പരാതി നൽകിയ നിമിഷ രാജു സിപിഐ സ്ഥാനാർത്ഥി
പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ മത്സരിക്കും

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർത്ഥിയാക്കി സിപിഐ. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ പരാതി നൽകിയ വനിതാ നേതാവാണ് നിമിഷ. പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിലാണ് നിമിഷ മത്സരിക്കുന്നത്.
നിമിഷയെ സ്ഥാനാർത്ഥിയാക്കുന്നതിനെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് വകവയ്ക്കാതെയാണ് സിപിഐ നിമിഷയെ മത്സരിപ്പിക്കുന്നത്.
WHAT TO READ NEXT

തദ്ദേശ തെരഞ്ഞെടുപ്പ്: 2.86 കോടി വോട്ടര്‍മാര്‍, 4745 പേരെ ഒഴിവാക്കി
2021ൽ എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ആർഷോയ്ക്കെതിരെ നിമിഷ പൊലീസ് പരാതി നൽകിയത്. പിന്നീട് കോടതിയേയും സമീപിച്ചു. നിമിഷ നിലയിൽ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്.
സർവകലാശാലയിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആർഷോ ജാതിപ്പേര് വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നുമാണ് അന്ന് ജില്ലാ പൊലീസ് മേധാവിക്കു നിമിഷ നൽകിയ പരാതി.
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Summary
CPI has fielded AISF State Joint Secretary nimisha raju as its candidate in the local body elections.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



