
നിപ; 214 പേർ നിരീക്ഷണത്തിൽ; 2 പഞ്ചായത്തുകളിൽ നിയന്ത്രണം
നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവർ ക്വാറന്‍റൈനില്‍

മലപ്പുറം: 14കാരനു നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ നിയന്ത്രണമേർപ്പെടുത്തി. ഈ പഞ്ചായത്തുകളിൽ ആൾകൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. മദ്രസ, ട്യൂഷൻ സെന്‍ററുകള്‍ നാളെ പ്രവർത്തിക്കരുത്. മലപ്പുറം ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം.
നിലവിൽ 214 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവർ ക്വാറന്‍റൈനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്‍റൈനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയും നിരീക്ഷണത്തിലുണ്ട്. ഈ കുട്ടിക്ക് പനി ബാധയുള്ളതിനാൽ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ 10നാണ് പാണ്ടിക്കാട് സ്വദേശിയായ 14കാരനു പനി ബാധിച്ചത്. 12നു സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13നു പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15നു ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇവിടെ നിന്നു ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
നിപ സ്ഥിരീകരിച്ചതിനെ തുടർന്നു മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നിട്ടുണ്ട്. മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483- 2732010 ആണു നമ്പർ.
WHAT TO READ NEXT

വീണ്ടും നിപ, 14കാരന്റെ പുനെ ഫലവും പോസിറ്റീവ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Related News


'ആന്‍ജിയോപ്ലാസ്റ്റി: രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം തകര്‍ക്കും, മുഖ്യമന്ത്രി തിരുത്തണം'



