
വിഎസ് അച്യുതാനന്ദന്റെ നിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തല്‍സ്ഥിതിയില്‍ തുടരുകയാണ്

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന് പറയുന്നു.
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തല്‍സ്ഥിതിയില്‍ തുടരുകയാണ്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ സൂക്ഷ്മമായി വിലയിരുത്തി ചികിത്സ തുടരുകയാണെന്നും ആശുപത്രി ഇന്നു വൈകിട്ട് നാലിന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അച്ഛന്റെ ആരോഗ്യനിലയില്‍ ചെറിയ തോതിലുള്ള പുരോഗതിയാണ് കാണുന്നതെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അരുണ്‍കുമാര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. തങ്ങള്‍ വലിയ ആത്മവിശ്വാസത്തിലാണെന്നും അരുണ്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
News Now
ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

Summary
No change in VS Achuthanandan's condition Medical bulletin says
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




