യുഡിഎഫ് അംഗങ്ങളും പിന്തുണച്ചു; നെടുവത്തൂരില്‍ അവിശ്വാസം പാസ്സായി, പ്രസിഡന്റ് പുറത്ത്
യുഡിഎഫ് അംഗങ്ങളും പിന്തുണച്ചതോടെയാണ് അവിശ്വാസം പാസ്സായത്

കൊല്ലം: നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അവിശ്വാസപ്രമേയം പാസ്സായതോടെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് പുറത്ത്. പഞ്ചായത്ത് പ്രസിഡന്റ് ആര് സത്യഭാമയാണ് പുറത്തായത്. ബിജെപിയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
യുഡിഎഫ് അംഗങ്ങളും പിന്തുണച്ചതോടെയാണ് അവിശ്വാസം പാസ്സായത്. ഏഴ് ബിജെപി അംഗങ്ങള്‍ക്ക് പുറമെ, മൂന്ന് യുഡിഎഫ് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. നാല് എല്‍ഡിഎഫ് അംഗങ്ങളും മൂന്ന് യുഡിഎഫ് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.
ലൈഫ് ഭൂമി വിവാദത്തെത്തുടര്‍ന്നാണ് പ്രസിഡന്റ് സത്യഭാമയ്ക്കെതിരെ അവിശ്വാസം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തിനെതിരെ യുഡിഎഫില്‍ വിപ്പ് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കോൺഗ്രസ്-5, കേരളാ കോൺഗ്രസ് (ജേക്കബ്ബ്-1), ബി.ജെ.പി.-7, സി.പി.എം.-2. സി.പി.ഐ.-2 സ്വതന്ത്ര-1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
'പല്ല് തേക്കാൻ ബ്രഷ് പോലും എടുക്കാൻ വയ്യാത്ത അവസ്ഥ, എന്നെ ആരും രക്ഷിക്കില്ലേ എന്നൊക്കെ ചിന്തിച്ചു'; 'ജയിലർ 2' അനുഭവം പറഞ്ഞ് നടി

അലംകൃത വളര്‍ന്നപ്പോള്‍ പൃഥ്വി ഒരുപാട് മാറി; നിനക്ക് ഇച്ചിരി ജാഡയുണ്ടെന്ന് ശാസിക്കുമായിരുന്നു: മല്ലിക സുകുമാരന്‍

CCRAS JRF Recruitment 2026: ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ 20 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
Related News

'പല്ല് തേക്കാൻ ബ്രഷ് പോലും എടുക്കാൻ വയ്യാത്ത അവസ്ഥ, എന്നെ ആരും രക്ഷിക്കില്ലേ എന്നൊക്കെ ചിന്തിച്ചു'; 'ജയിലർ 2' അനുഭവം പറഞ്ഞ് നടി
