കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിഷയം പരാമര്‍ശിക്കാതെയുള്ള എം.എ ബേബിയുടെ പോസ്റ്റ്

no-justification-for-drugs-that-kill-people-says-ma-baby
എംഎ ബേബി,വേടന്‍
Last Updated :30 April 2025, 9:15 am IST

News Now

കൊച്ചി: മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്‌ ഒരു ന്യായികരിണവുമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. മയക്കുമരുന്ന് മനുഷ്യരെ കൊല്ലുമെന്നും അതുകൊണ്ട് ഒരു തരം മയക്കുമരുന്നും വേണ്ടെന്നും എംഎ ബേബി ഫെയ്ബുക്കില്‍ കുറിച്ചു.

'മയക്കുമരുന്ന് മനുഷ്യരെ കൊല്ലും, ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും. അതുകൊണ്ട് ഒരു തരം മയക്കുമരുന്നും വേണ്ട! മദ്യമോ മയക്കുമരുന്നോ പ്രതിഭയ്ക്ക് ഒരു ഉത്തേജനവും തരുന്നില്ല എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്നെ പറഞ്ഞിട്ടുണ്ടെന്നും' കുറിപ്പില്‍ പറയുന്നു.

കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിഷയം പരാമര്‍ശിക്കാതെയുള്ള എംഎ ബേബിയുടെ പോസ്റ്റ്. റെഗ്ഗി സംഗീതത്തിന്റെ ആചാര്യന്‍ ബോബ് മാര്‍ലിയുടെ പാട്ട് ഇഷ്ടമാണ്, പക്ഷേ, മയക്കുമരുന്ന് ഉപയോഗിച്ചതിന് അതൊന്നും ന്യായീകരണമല്ലെന്നും ബോബ് മാര്‍ലിയുടെ ചിത്രം പങ്കുവെച്ച് എം എ ബേബി കുറിച്ചു.

എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല. അത് മനുഷ്യരെ കൊല്ലും, ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും. അതുകൊണ്ട് ഒരു തരം മയക്കുമരുന്നും വേണ്ട! മദ്യമോ മയക്കുമരുന്നോ പ്രതിഭയ്ക്ക് ഒരു ഉത്തേജനവും തരുന്നില്ല എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്നെ പറഞ്ഞിട്ടുണ്ട്.

റെഗ്ഗി സംഗീതത്തിന്റെ ആചാര്യന്‍ ജമയ്ക്കക്കാരനായ കറുത്ത പാട്ടുകാരന്‍ ബോബ് മാര്‍ലിയെ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോബ് മാര്‍ലിയുടെ പാട്ടും ഇഷ്ടമാണ്, പാന്‍ ആഫ്രിക്കന്‍ രാഷ്ട്രീയവും ഇഷ്ടമാണ്. പക്ഷേ, മയക്കുമരുന്ന് ഉപയോഗിച്ചതിന് അതൊന്നും ന്യായീകരണമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates