
News Now
'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

കൊച്ചി: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കു മറുപടി നല്‍കാതിരുന്നതിന് കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് & ടെക്നോളജി (കുസാറ്റ്) അധികൃതര്‍ ഹര്ജിക്കാരന് 5000 രൂപാ നഷ്ടപരിഹാരം നല്കാന് സംസ്ഥാന വിവരാവകാശ കമ്മീഷന് വിധിച്ചു. കുസാറ്റ് മുന്‍ അധ്യാപകന് ഡോ.കെ. റോബിക്കാണ് നഷ്ടപരിഹാരം നല്‍കണമെന്ന് വിവരാവകാര കമ്മീഷണര്‍ കെ.വി. സുധാകരന് ഉത്തരവ് പുറപ്പെട്ടവിച്ചത്.
കുസാറ്റിലെ സന്ദര്‍ശക രജിസ്റ്ററിന്റെ നിശ്ചിത ദിവസങ്ങളിലെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ട്, അപേക്ഷകന് ആവശ്യമുള്ള രണ്ട് ദിവസത്തെ രേഖകള്‍ മാത്രം കാണുന്നില്ലെന്നാണ് വിവരാവകാശ ഓഫീസറും ഒന്നാം അപ്പീലധികാരിയായ രജിസ്ട്രാറും മറുപടി നല്‍കിയത്. നാക് (NAAC) സംഘത്തിന്റെ പരിശോധനയ്ക്കിടയില്‍ ഈ രജിസ്റ്റര്‍ നഷ്ടപ്പെട്ടു എന്ന വിചിത്ര ന്യായമാണ് സര്‍വകലാശാല അധികൃതര്‍ പറഞ്ഞത്. ഇത് യുക്തിസഹമല്ലെന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും വിലയിരുത്തിയാണ് കമ്മീഷന് നടപടി.
വിവരാവകാശ നിയമം19(8) ബി ചട്ടമനുസരിച്ച് ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരത്തു ക നല്‍കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



