വാ​ഗ്ദാനം ചെയ്തത് കോടികൾ; ഇഷ്ടമുള്ള മണ്ഡലത്തിൽ മത്സരിക്കാമെന്നും ഉറപ്പ്; ബിജെപി സമീപിച്ചതായി എംഎ വാഹിദ്

എംഎ വാഹിദ്/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 8:41 am IST

News Now

തിരുവനന്തപുരം: കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്ത്  ബിജെപി ഏജന്റുമാർ തന്നെ സമീപിച്ചതായി കോൺഗ്രസ് നേതാവും കഴക്കൂട്ടം മുൻ എംഎൽഎയുമായ എംഎ വാഹിദിന്റെ വെളിപ്പെടുത്തൽ. ബിജെപി സ്ഥാനാർത്ഥിയാക്കാമെന്നും  സംസ്ഥാനത്തെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിക്കാമെന്നും ഏജന്റുമാർ വാഗ്ദാനം ചെയ്തതായി വാഹിദ് പറഞ്ഞു. 

എന്നാൽ തന്നെ സമീപിച്ചവരോട് ബിജെപിയിലേക്കില്ലെന്ന് അറുത്തുമുറിച്ച് പറഞ്ഞതായി വാഹിദ് വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളെ വല വീശിപ്പിടിക്കാനായി ബിജെപി നേതാക്കൾ പ്രത്യക്ഷമായി രംഗത്തിറങ്ങുന്നില്ല. പകരം ഏജന്റുമാരെ നിയോഗിച്ചിരിക്കുകയാണെന്നും പ്രധാനപ്പെട്ട നേതാക്കളെ ബിജെപി ലക്ഷ്യമിടുന്നതായും വാഹിദ് പറയുന്നു. 

അതൃപ്തരായ നേതാക്കളെയാണ് പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്. ഒരിക്കൽ മാത്രമെ താൻ പാർട്ടിയ്ക്ക് എതിരെ നിന്നിട്ടുള്ളു. അത് 2001ലാണ്. അതിൽ ഇന്നും പശ്ചാത്താപമുണ്ട്. ഒരിക്കൽ കൂടി അത്തരം ഒരു അവസ്ഥയിലേക്ക് എത്താൻ ആഗ്രഹിക്കുന്നില്ലെന്നും വാഹിദ് കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates