
ശക്തമായ മഴ: അടിമാലിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, യുവാവിനെ രക്ഷപ്പെടുത്തി
രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്സിനും മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കും അപകടസ്ഥലത്തെത്താന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

അടിമാലി: ഇടുക്കി അടിമാലിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. മാങ്കോഴിക്കല്‍ അരുണിന്റെ വീട്ടിലേക്കാണ് മണ്ണിടിച്ചിലുണ്ടായത്. വൈകുന്നേരത്തോടെ പ്രദേശത്ത് അതിശക്തമായ മഴ പെയ്തിരുന്നു. ഈ മഴയിലാണ് അരുണിന്റെ വീടിന് പുറകിലായി മണ്ണിടിഞ്ഞത്.
അരുണ്‍ മണ്ണിനടിയില്‍ ഭാഗികമായി അകപ്പെടുകയും ചെയ്തു. അരുണിന്റെ അര വരെയുള്ള ഭാഗം മണ്ണില്പൂണ്ടുപോയി. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മണ്ണിനടിയില്‍ നിന്ന് അരുണിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. അരുണ്‍ നിലവില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്സിനും മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കും അപകടസ്ഥലത്തെത്താന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ശക്തമായ മഴയും ഇടുങ്ങിയ വഴിയും കുത്തനെയുള്ള കയറ്റവുമാണ് വെല്ലുവിളിയായത്.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
One have been rescued after landslide in Idukki Adimaly
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




