മരിച്ചവരുടെ അക്കൗണ്ടിലേക്ക് ക്ഷേമപെന്‍ഷന്‍ കൈമാറി, അടിമാലി പഞ്ചായത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തി

2025 ജനുവരി 16 മുതല്‍ മരിച്ച 16 പേരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്

currency notes
മരിച്ചവരുടെ അക്കൗണ്ടിലേക്ക് ക്ഷേമപെന്‍ഷന്‍ കൈമാറിപ്രതീകാത്മക ചിത്രം
Edited by :Jayakumar
Last Updated :3 സെപ്റ്റംബർ 2026, 9:35 am IST

അടിമാലി: അടിമാലി പഞ്ചായത്തില്‍ സാമൂഹിക സുരക്ഷാപെന്‍ഷന്‍ മരിച്ചവരുടെ അക്കൗണ്ടിലേക്കും കൈമാറിയതായി കണ്ടെത്തി. ജില്ലാ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 2025 ജനുവരി 16 മുതല്‍ മരിച്ച 16 പേരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.

മൂന്നുലക്ഷം രൂപയോളം സര്‍ക്കാരിന് നഷ്ടമായതായാണ് വിലയിരുത്തല്‍. മരിച്ചശേഷം 10 മുതല്‍ 12 മാസം വരെ പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. കര്‍ഷക, വാര്‍ദ്ധക്യകാല പെന്‍ഷന്‍ തുകയാണ് അനധികൃതമായി നല്‍കിയത്.

2024-25 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2020-ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം മരിച്ച ഗുണഭോക്താവിന്റെ പെന്‍ഷന്‍ വിതരണം ആ മാസംതന്നെ പെന്‍ഷന്‍ ഡേറ്റാ ബേസില്‍ നിന്ന് നീക്കം ചെയ്യണം. ഇവിടെ അത് ഉണ്ടായില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

News Now

Summary

Welfare pensions transferred to accounts of deceased individuals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates