
ട്രാക്ടറിനെ മറികടക്കുന്നതിനിടെ ജീപ്പ് എതിർദിശയിൽ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

പാലക്കാട്: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മേട്ടുപാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
പാലക്കാട് ചിറ്റൂർ തത്തമംഗലം പള്ളത്താംപ്പുള്ളിയിൽ രാത്രിയായിരുന്നു അപകടം. അത്തിമണിയിൽ നിന്നും തത്തമംഗലം മേട്ടുപാളയം ഭാഗത്തേക്ക് പോവുകയായിരുന്ന ഷിയാദും അനസും യാത്ര ചെയ്തിരുന്ന ബൈക്കും മേട്ടുപ്പാളയം ഭാഗത്ത് നിന്നും വണ്ടിത്താവളം ഭാഗത്തേക്ക് വന്ന ജീപ്പുമായാണ് കൂട്ടിയിടിച്ചത്. ജീപ്പ് തൊട്ടു മുൻപിലായി പോയിരുന്ന ട്രാക്ടറിനെ മറികടക്കുന്നതിനിടെയാണ് എതിർദിശയിൽ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു



