ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്‍സിന്റെ ഹര്‍ജിയും ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഹര്‍ജിയും നാളെ കോടതി പരിഗണിക്കും

Last Updated :20 January 2024, 8:33 am IST

News Now

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇബ്രാഹികുഞ്ഞിനെ റിമാന്‍ഡ് ചെയ്തത്. അദ്ദേഹം ചികിത്സിയില്‍ തുടരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ജഡ്ജി റിമാന്‍ഡ് ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്‍സിന്റെ ഹര്‍ജിയും ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഹര്‍ജിയും നാളെ കോടതി പരിഗണിക്കും. 

ആശുപത്രിയില്‍ എത്തിയ ജഡ്ജി ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യവിവരങ്ങളെക്കുറിച്ച് ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയില്‍ തന്നെയായിരിക്കും തുടരുക. 

പാലത്തിന്റെ പ്ലാനനുണ്ടാക്കിയവരില്‍ തുടങ്ങി മന്ത്രിവരെ നീളുന്ന എട്ടുപേരാണ് പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതികള്‍.  കരാര്‍ വ്യവസ്ഥയില്‍ ഇളവ് നല്‍കാനും, എട്ടേകാല്‍ കോടി രൂപ പലിശയില്ലാതെ മുന്‍കൂര്‍ നല്‍കാനും ഇബ്രാഹിംകുഞ്ഞ് നിര്‍ദേശിച്ചതായി ടി.ഒ.സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates