പാലരുവി എക്‌സ്പ്രസില്‍ നാളെ മുതല്‍ 4 അധിക കോച്ചുകള്‍

ഇതോടെ ട്രെയിനില്‍ 18 കോച്ചുകളുണ്ടാകും.

train
ഒരു സ്ലീപ്പറും 3 ജനറല്‍ കോച്ചുകളുമാണു കൂട്ടുക.പ്രതീകാത്മക ചിത്രം
Edited by :athira.v.augustine
Last Updated :13 ഓഗസ്റ്റ് 2024, 8:08 pm IST

തിരുവനന്തപുരം: തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസില്‍ നാളെ മുതല്‍ 4 കോച്ചുകള്‍ കൂട്ടും. ഒരു സ്ലീപ്പറും 3 ജനറല്‍ കോച്ചുകളുമാണു കൂട്ടുക. ഇതോടെ ട്രെയിനില്‍ 18 കോച്ചുകളുണ്ടാകും. ഏറെക്കാലമായി യാത്രക്കാര്‍ കോച്ചുകള്‍ കൂട്ടണമെന്നാവശ്യപ്പെട്ടു വരികയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ സംഘടനകള്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. തിരുനെല്‍വേലിയില്‍ നിന്നുള്ള സര്‍വീസില്‍ നാളെ മുതലും പാലക്കാട് നിന്നുള്ള സര്‍വീസില്‍ 15 മുതലും കൂടുതല്‍ കോച്ചുകളുണ്ടാകും. എറണാകുളം ജങ്ഷനിലേക്ക് എത്തിയിരുന്ന വേണാട് എക്‌സ്പ്രസ് എറണാകുളം വരെയാക്കിയതിനെത്തുടര്‍ന്നു പാലരുവി എക്‌സ്പ്രസിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now