പള്ളിമുറ്റത്ത് കാല്‍പ്പാടുകള്‍, ഇരിട്ടിയില്‍ ജനങ്ങള്‍ പുലി പേടിയില്‍- വീഡിയോ

കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയില്‍ ജനങ്ങള്‍ പുലി പേടിയില്‍

LEOPARD
പള്ളിമുറ്റത്ത് പരിശോധനയ്ക്ക് എത്തിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ക്രീൻഷോട്ട്
Last Updated :15 July 2024, 6:16 pm IST
Edited by :dhanojam

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയില്‍ ജനങ്ങള്‍ പുലി പേടിയില്‍. അയ്യന്‍കുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് ഉണ്ണിമിശിഹാ പള്ളിമുറ്റത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി.

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സമീപവാസികള്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഈ വിവരം അറിയിച്ചതോടെ ഇടവക വികാരി ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. പള്ളി പരിസരത്ത് കഴിഞ്ഞ ദിവസം രാത്രി വന്യമൃഗത്തിന്റെ കരച്ചില്‍ കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. വന്യജീവി കടുവയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പുലിയാണെന്ന സ്ഥിരീകരണമാണ് വനം വകുപ്പ് നല്‍കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ട് ആഴ്ച മുന്‍പ് സമീപത്തെ രണ്ട് വീടുകളില്‍ നിന്നും വളര്‍ത്തുനായയെ പുലി പിടിച്ചിരുന്നു . പുലിയെ നേരില്‍ കണ്ട വീട്ടുടമസ്ഥന്‍ വനം വകുപ്പിനോട് കൂടു സ്ഥാപിച്ച് പുലിയെ പിടികൂടാന്‍ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെയാണ് വീണ്ടും ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.

വിവരമറിഞ്ഞ് കൊട്ടിയൂരില്‍ നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു . പള്ളിമുറ്റത്ത് പുലിയെത്തിയെന്ന വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. നിരവധി പേര്‍ വന്നു പോകുന്ന പള്ളിമുറ്റത്ത് പുലിയെ കണ്ടതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now