
News Now
പല്ലുകൾ തിളങ്ങാൻ ഓവർ ആയി ബ്രഷ് ചെയ്യരുത്, ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

Delhi Protest: യൂത്ത് കോണ്ഗ്രസ്, എൻഎസ്യുഐ പ്രവർത്തകർ കസ്റ്റഡിയിൽ
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ട്; യുഎഇ ഒന്നാമത്, പട്ടിക ഇതാ...

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

തിരുവനന്തപുരം: കേരള പ്രസ് ക്ലബ് കുവൈത്ത് ഏര്പ്പെടുത്തിയ രണ്ടാമത് 'ഗഫൂര് മൂടാടി പ്രസ് ഫോട്ടോ അവാര്ഡ്' വിതരണം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബില് നടന്ന ചടങ്ങില് ന്യൂ ഇന്ത്യന് എക്സ്പ്രസ് കൊച്ചി ബ്യൂറോയിലെ പ്രിന്സിപ്പല് ഫോട്ടോഗ്രാഫര് എ. സനേഷ് പുരസ്കാരം ഏറ്റുവാങ്ങി.
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും ജൂറി അംഗവുമായ എന്. അളഗപ്പന് ചടങ്ങില് മുഖ്യാതിഥിയായിരുന്നു. സത്താര് കുന്നില് സ്വാഗതം പറഞ്ഞ ചടങ്ങില് ടി വി ഹിക്മത്ത് അധ്യക്ഷത വഹിച്ചു, മാതൃഭൂമി ന്യൂസ് അവതാരക മാതു സജി, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്. പ്രവീണ് എന്നിവര് സന്നിഹിതരായിരുന്നു.
50,001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്ഡ്. ശില്പം എന് അളഗപ്പനും, സാക്ഷ്യപത്രം മാതുസജിയും കാഷ് അവാര്ഡ് പി ആര് പ്രവീണും കൈമാറി. ലോക കേരള സഭ അംഗങ്ങളായ ജെ സജി, മണിക്കുട്ടന് എടക്കാട്ട്, ഷെരീഫ് കൊളവയല് എന്നിവര് ആശംസകള് നേര്ന്നു. ലോക കേരള സഭ അംഗങ്ങളായ വിനോദ് വലുപ്പറമ്പില്, കവിത അനൂപ് , അനൂപ് മങ്ങാട്ട് തുടങ്ങിയവര് ചടങ്ങില് സംബന്ധിച്ചു.
Summary
Photographer A Sanesh receives the Gafoor Moodadi Press Photo Award
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




