
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

കൊച്ചി: ഫലിതം കേട്ടാല് ആസ്വദിച്ചു ചിരിക്കുന്ന ആളാണ് പിണറായി വിജയന് എന്നതാണ് തന്റെ അനുഭവമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന് ഡോ. കെഎസ് രാധാകൃഷ്ണന്. എന്നാല് അധികം പേരും അദ്ദേഹത്തോട് ഫലിതം പറയാറില്ല എന്നതാണ് വസ്തുതയെന്നും രാധാകൃഷ്ണന് ഫെയ്സ്ബുക്കില് പങ്കുവച്ച കുറിപ്പില് പറയുന്നു.
'നിയമ സാധുതയുള്ള ഏത് കാര്യവും സയുക്തികം അവതരിപ്പിച്ചാല് അത് അംഗീകരിക്കാന് അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല. അപ്പോള് ഒരു ചോദ്യം വരാം എന്തിനാണ് അദ്ദേഹം എനിക്ക് എതിരെ കേസ് നടത്തുന്നത് എന്ന്. അതിന്റെ ഉത്തരം മോഹന്ലാലുമായി അദ്ദേഹം നടത്തിയ സംഭാഷണത്തില് ഉണ്ട്. അദ്ദേഹം പാര്ട്ടി പറയുന്നത് അപ്പാടെ അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ്'- കെഎസ് രാധാകൃഷ്ണന് ഫെയ്സുബുക്കില് കുറിച്ചു.
കുറിപ്പിന്റെ പൂര്ണരൂപം
ഫലിതപ്രിയനായ പിണറായി വിജയന്; പക്ഷെ, എന്നും പാര്ട്ടിക്ക് വിധേയന്
ഫലിതം കേട്ടാല് ആസ്വദിച്ചു ചിരിക്കുന്ന ആളാണ് പിണറായി വിജയന് എന്നതാണ് എന്റെ അനുഭവം. 2016 ഒക്ടോബര് ആറിന് കേരള പബ്ലിക് സര്വീസ് കമ്മീഷന് കോഴിക്കോട് ഓണ്ലൈന് പരീക്ഷ കേന്ദ്രത്തിന്റെ വേദിയില് ഒരു ഫലിതം ആസ്വദിച്ചു ചിരിക്കുന്ന മുഖ്യമന്ത്രിയാണ് ചിത്രത്തില്. അധികം പേരും അദ്ദേഹത്തോട് ഫലിതം പറയാറില്ല എന്നതാണ് വസ്തുത.
തെറ്റിദ്ധരിക്കേണ്ട ഒരു സഹായത്തിനും ഞാന് അദ്ദേഹത്തെ സമീപിച്ചിട്ടില്ല. എന്റെ പെന്ഷന് ആനുകൂല്യത്തിനു വേണ്ടി ഇന്നും അദ്ദേഹത്തിന്റെ
സര്ക്കാരുമായി കേസ് നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് ഞാന്. ശബരിമല ആചാര സംരക്ഷണത്തിന്റെ പേരില് 251 ക്രിമനല് കേസില് എന്നെ പ്രതിയാക്കിയതും അദ്ദേഹം തന്നെയാണ്. 2008 ഡിസംബറില് ഞാന് സ്വയം വിരമിക്കാന് അപേക്ഷ നല്കിയതില് എന്റെ സുഹൃത്തുക്കളായ എം എ ബേബിയും ഡോക്ടര് തോമസ് ഐസക്കും ക്ഷുഭിതരായിരുന്നു. അവര് മൂലം തുടങ്ങിയ നിയമവ്യവഹാരം ഇന്നും തുടരുന്നു.
എന്നാല് പി എസ് സി ചെയര്മാന് എന്ന നിലയില് അദ്ദേഹവുമായുള്ള എന്റെ ബന്ധം വളരെ ഹൃദ്യമായിരുന്നു. എനിക്ക് ശേഷം ചെയര്മാനായി വന്ന മാന്യവ്യക്തിയെ മുഖ്യമന്ത്രി പിണറായിക്ക് നേരില് പരിചയപ്പെടുത്തി കൊടുത്തതും ഞാന് ആയിരുന്നു. അക്കാര്യത്തില് എന്റെ അഭിപ്രായം അദ്ദേഹം തേടിയിരുന്നു. നിയമ സാധുതയുള്ള ഏത് കാര്യവും സയുക്തികം അവതരിപ്പിച്ചാല് അത് അംഗീകരിക്കാന് അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല.
അപ്പോള് ഒരു ചോദ്യം വരാം എന്തിനാണ് അദ്ദേഹം എനിക്ക് എതിരെ കേസ് നടത്തുന്നത് എന്ന്. അതിന്റെ ഉത്തരം മോഹന്ലാലുമായി അദ്ദേഹം നടത്തിയ സംഭാഷണത്തില് ഉണ്ട്. അദ്ദേഹം പാര്ട്ടി പറയുന്നത് അപ്പാടെ അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ്.
Summary
Pinarayi Vijayan appreciates wit and humor, says BJP leader KS Radhakrishnan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






