
'എസ്ഐആറിനെതിരെ കേരളം; തിടുക്കപ്പെട്ട് നടത്തുന്നതില്‍ ആശങ്ക; നവംബര്‍ അഞ്ചിന് സര്‍വകക്ഷിയോഗം'
ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി നിയമസഭ നേരത്തെ പ്രമേയം അംഗീകരിച്ചിരുന്നു.

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണം (എസ്ഐആര്‍) തിടുക്കപ്പെട്ട് നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നമ്മുടെ രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്ക്കു തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാണിത്. ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി നിയമസഭ നേരത്തെ പ്രമേയം അംഗീകരിച്ചിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെയും നിര്‍ദേശം അവഗണിച്ചാണ് എസ്ഐആര്‍ നടത്തുന്നത്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ഇപ്പോള്‍ പ്രായോഗികമല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതാണ്. ഈ തീരുമാനം എതിര്‍ക്കപ്പെടേണ്ടതാണ്. ഇതിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കും. നവംബര്‍ 5 വൈകിട്ട് നാലിന് സര്‍വകക്ഷിയോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
pinarayi vijayan said that the Election Commission's decision to hastily implement the SIR has created great apprehension.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ആരോപണം ജനം ചവറ്റുകൊട്ടയില്‍ എറിഞ്ഞു;പിണറായി വിജയന്

പ്രവര്‍ത്തകര്‍ക്ക് മാറിച്ചിന്തിക്കാന്‍ അവകാശമില്ല; പിണറായി പറഞ്ഞത് ശരി: എംവി ഗോവിന്ദന്

