ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമങ്ങളുടെ നഗ്നമായ ലംഘനം

News Now
മുൻ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് യു നേതാക്കൾ എസ് ഐ ടി യുടെ മുന്നിൽ ഹാജരായി

'ഓരോ തെരുവും ജന്തര്‍മന്തര്‍'; എസ്ഐആര്‍ വിരുദ്ധ പീപ്പീള്‍സ് മാര്‍ച്ച് വെള്ളിയാഴ്ച

പീരുമേട്ടില്‍ ഇരട്ടക്കൊലപാതകം; യുവതിയേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി

ഒന്നര കിലോയോളം കഞ്ചാവുമായി സിപിഎം നേതാവ് പിടിയിൽ

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച നിസ്സഹായരായ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻരക്ഷാ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ നിന്നുള്ള വാർത്തകൾ അതീവ ഞെട്ടലുളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാതാപിതാക്കളെ കാര്യങ്ങൾ വിശദീകരിച്ച് സമ്മതം വാങ്ങാതെ പരീക്ഷണ ലേബലിലുള്ള മരുന്നുകൾ ഗുരുതര രോഗം ബാധിച്ച കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി തള്ളിക്കളയാൻ സാധിക്കില്ലെന്നും സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.എ.ടി. ആശുപത്രി വഴി വിതരണം ചെയ്ത മരുന്നുകളിൽ ‘Physician Sample’ എന്നും ‘For Clinical Trials Only’ എന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രോഗികളായ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ തന്നെ തെളിവുസഹിതം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമങ്ങളുടെയും സർക്കാർതല സംഭരണച്ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഗുരുതരമായ ഇത്തരം നിയമലംഘനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആരോഗ്യവകുപ്പിന് സാധിക്കില്ല. ആരാണ് ഇതിന് അനുമതി നൽകിയതെന്നും ഉത്തരവാദികൾ ആരൊക്കെയാണെന്നും കണ്ടെത്തി അവർക്കെതിരെ മാതൃകാപരമായ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന അതീവ ഭീതിദമായ ചോദ്യമാണ് ഇതിലൂടെ ഉയർന്നുനിൽക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കാണിക്കുന്ന നിസ്സംഗതയും അനാസ്ഥയും ക്രൂരവും ഞെട്ടിക്കുന്നതുമാണ്. പതിവുപോലെ വളരെ നിരുത്തരവാദപരമായ സമീപനമാണ് വകുപ്പുമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. കാര്യങ്ങളെ ഗൗരവത്തോടെ കാണാൻ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ അഞ്ചു മാസങ്ങൾക്കിടയിൽ സംസ്ഥാനത്തെ ആരോഗ്യരംഗം സർവ്വതലത്തിലും തകർന്നടിഞ്ഞു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണിത്. ആരോഗ്യവകുപ്പിന്റെ സമ്പൂർണ്ണ പരാജയം കഴിഞ്ഞ ദിവസം നിയമസഭയിൽ വെച്ച് വകുപ്പുമന്ത്രിക്കുതന്നെ തുറന്നുസമ്മതിക്കേണ്ടി വന്നിരുന്നു. ഭരണപരമായ കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടുപോയി എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സർക്കാർ, ഒടുവിൽ നിസ്സഹായരായ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻവെച്ചുപോലും ക്രൂരമായ ചൂതാട്ടത്തിന് മുതിരുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Summary
Leader of the Opposition Pinarayi Vijayan has strongly condemned the state government and the health department over reports that experimental medicine labeled "For Clinical Trials Only" and "Physician Sample" was administered to children suffering from Spinal Muscular Atrophy (SMA) at SAT Hospital, Thiruvananthapuram
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


