വേടനെതിരെ ആയുധ നിയമപ്രകാരം കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

Police did not hunt , will face legal action; vedan tells media
വേടന്‍ ഷോയ്ക്കിടെSource by : ഇന്‍സ്റ്റഗ്രാം
Last Updated :28 April 2025, 7:22 pm IST

News Now

കൊച്ചി: ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും നിയമപരമായി നേരിടുമെന്നും കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടന്‍. വൈദ്യ പരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വേടന്‍. പൊലീസ് വേട്ടയാടല്‍ ആണോ എന്ന ചോദ്യത്തിന് അല്ല എന്നും എല്ലാം പിന്നെ പറയാമെന്നും മറുപടി നല്‍കി.

അതേസമയം, വേടനെതിരെ ആയുധ നിയമപ്രകാരം കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. വേടന്റെ കയ്യില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. പരിശോധനയില്‍ പ്രത്യേക തരം കത്തി, മഴു തുടങ്ങിയ ആയുധങ്ങളാണ് പിടിച്ചെടുത്തത്. ഈ സംഭവത്തിലാണ് ആയുധ നിയമപ്രകാരം കേസെടുക്കുന്ന കാര്യം പൊലീസ് പരിഗണിക്കുന്നത്. അതേസമയം, ആയുധങ്ങള്‍ അല്ലെന്നും വിവിധ കലാപരിപാടികളില്‍ ലഭിച്ച സമ്മാനങ്ങളാണെന്നുമാണ് വേടന്‍ പൊലീസിനോട് പറഞ്ഞത്.

കൈവശം കൊണ്ടു നടക്കേണ്ട ആയുധങ്ങളല്ല വേടനില്‍ നിന്ന് പിടിച്ചെടുത്തതെന്നും ആയുധ നിരോധന നിയമം ചുമത്തുന്നത് പരിഗണനയിലാണെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates