
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില് അറസ്റ്റിലായ ബോബി ചെമ്മണൂരിന് ജയിലില് വഴിവിട്ട സഹായം ചെയ്ത സംഭവത്തില് എട്ട് പേര്ക്കെതിരെ കേസെടുത്തു. സസ്പെന്ഷനിലായ മധ്യമേഖലാ ജയില് ഡിഐജി പി അജയകുമാര്, എറണാകുളം ജയില് സൂപ്രണ്ട് രാജു എബ്രഹാം, 6 പൊലീസുകാര് എന്നിവര്ക്കെതിരെയാണ് കാക്കനാട് ഇന്ഫോപാര്ക്ക് പൊലീസ് കേസെടുത്തത്.
കാക്കനാട് ജില്ല ജയിലില് റിമാന്ഡില് കഴിയവെയാണ് ബോബി ചെമ്മണൂരിന് ജയിലില് വഴിവിട്ട സന്ദര്ശനത്തിന് ജയില് ഡിഐജി അവസരം ഒരുക്കിയത്.ജയില് ഡിഐജി ആയിരുന്ന അജയകുമാറിന്റെ നേതൃത്വത്തില് ആളുകളെ ജയിലില് എത്തിച്ച രണ്ടുമണിക്കൂര് നേരം സൂപ്രണ്ടിന്റെ മുറിയില് ബോബി ചെമ്മണൂരുമായി സംസാരിക്കാന് അവസരം ഉണ്ടാക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ലഭിച്ച പരാതിയില് നിലവില് മധ്യ മേഖല ജയില് ഡിഐജിയും,ജയില് സൂപ്രണ്ടും അടക്കം സസ്പെന്ഷനിലാണ്.ഇതിന് പിന്നാലെയാണ് ജയില് അധികൃതര് നല്കിയ പരാതിയില് ഇന്ഫോപാര്ക്ക് പൊലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. കണ്ടാലറിയാവുന്ന ആറുപേരും കേസില് പ്രതികളാണ്.ഇതില് രണ്ടുപേര് വനിതകളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യാ മുന്നണി പ്രതിഷേധം, കാപ്പ റദ്ദാക്കിയതോടെ സുഗതന് ജയില് മോചിതന്, ഇന്നത്തെ 5 പ്രധാന വാര്ത്തകള്

'വീണ മൊഴി നല്കിയെന്നത് ശുദ്ധനുണ, പച്ചക്കള്ളം; ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് കരുതേണ്ട: ഇഡിയുടെ ലക്ഷ്യം അന്വേഷണം എന്നിലേക്ക് എത്തിക്കാന്'

