
News Now
LIC HFL: മാനേജ്മെന്റ് ട്രെയിനി 50 ഒഴിവുകൾ; MBA യോഗ്യത, എറണാകുളത്തും അവസരം

'ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ഞാൻ തന്നെ'!

'നിന്റെ അച്ഛന് എവിടെയെടാ?'; പണത്തിന്റെ ഹുങ്കില്‍, ലഹരിയില്‍, വണ്ടിയോടിച്ച അഹങ്കാരിയായ ചെക്കന് ശിക്ഷിക്കപ്പെടണം: ജോളി ജോസഫ്

ജനക്കൂട്ടം നിയന്ത്രണാതീതം, പിന്‍വാങ്ങണമെന്ന് പൊലീസ്; പ്രതിഷേധ മാര്‍ച്ച് സുപ്രീം കോടതിക്ക് സമീപം; സംഘര്‍ഷഭരിതം

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് വഴിവിട്ടു സഹായം നൽകിയെന്ന ആരോപണത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. നന്ദാവനം സായുധ സേനാ ക്യാംപിലെ ഗ്രേഡ് എസ്ഐ ജോയ് കുട്ടി, രഞ്ജിത്ത്, പ്രകാശ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.
പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ കണ്ണൂരിലേക്ക് കൊണ്ടുപോകുമ്പോഴാണ് വഴിവിട്ടു സഹായം ചെയ്തത്. കണ്ണൂർ സ്പെഷൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
കണ്ണൂർ കോടതിയിൽ മറ്റു ചില കേസുകൾക്കായി കൊണ്ടുപോകുന്ന വഴിയാണു സുനിക്കും മറ്റു രണ്ട് കൂട്ടു പ്രതികൾക്കും എസ്കോർട്ട് ഡ്യൂട്ടിക്കു പോയ പൊലീസ് വഴിവിട്ടു സഹായം നൽകിയത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


