'പലതും പറയാനുണ്ട്; ഈ തിരക്ക് ഒന്നുകഴിയട്ടെ'; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; വേടന് മടങ്ങി
'കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്. കോടതിയില്‍ നല്ല വിശ്വാസമുണ്ട്. നിങ്ങള്‍ എല്ലാവരും പേടിക്കാതിരിക്ക്. കേസുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങള്‍ പറയാനുണ്ട്. എല്ലാം പറയും. ഈ തിരക്കൊന്ന് കഴിയട്ടെ. പരിപാടികളിലേക്ക് മടങ്ങിയെത്തും'-

കൊച്ചി: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ റാപ് ഗായകന് വേടനെ തൃക്കാക്കര പൊലീസ് ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. കേസിനെ കുറിച്ച് കൂടുതല്‍ പറയാനുണ്ടാന്നും കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ജാമ്യത്തിലിറങ്ങിയ ശേഷം വേടന് മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
'കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്. കോടതിയില്‍ നല്ല വിശ്വാസമുണ്ട്. നിങ്ങള്‍ എല്ലാവരും പേടിക്കാതിരിക്ക്. കേസുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങള്‍ പറയാനുണ്ട്. എല്ലാം പറയും. ഈ തിരക്കൊന്ന് കഴിയട്ടെ. പരിപാടികളിലേക്ക് മടങ്ങിയെത്തും'- വേടന് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
പരസ്പര സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു താനും പരാതിക്കാരിയും തമ്മിലെന്നാണ് വേടന് പൊലീസിനോടു പറഞ്ഞത്. പിന്നീട് അസ്വാരസ്യങ്ങള്‍ ഉണ്ടായപ്പോഴാണു ബലാല്‍സംഗം ചെയ്തെന്ന ആരോപണം ഉന്നയിച്ചതെന്നും വേടന് മൊഴി നല്‍കിയതായാണ് വിവരം. താനും പരാതിക്കാരിയും തമ്മില്‍ 2021 മുതല്‍ 2023 വരെ നല്ല ബന്ധത്തിലായിരുന്നു. സൗഹൃദത്തിനു മുന്‍കയ്യെടുത്തത് പരാതിക്കാരി തന്നെയാണ്. ഒട്ടേറെ തവണ പലയിടങ്ങളില്‍ ഒരുമിച്ചു താമസിച്ചിട്ടുണ്ടെന്നും വേടന് പൊലീസിനോടു പറഞ്ഞു.
ഇന്നലെ 6 മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ച വേടനോട് ഇന്നു രാവിലെ വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. അറസ്റ്റുണ്ടായാല്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടും സമാന തുകയ്ക്കു രണ്ടുപേരുടെ ജാമ്യത്തിലും വിട്ടയയ്ക്കണമെന്ന് നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
The police have released rapper Vedan, who was arrested in connection with a rape case
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




