രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം
ആദ്യ അറസ്റ്റ് തീയതി മുതല്‍ 90 ദിവസങ്ങള്‍ സെപ്റ്റംബര്‍ 25-ന് അവസാനിക്കുകയാണ്. അതിനാല്‍ ഞങ്ങള്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കും

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന 105 മേഷണക്കേസുകള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതായി സുപ്രീം കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി. സെപ്റ്റംബര്‍ 25-നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ഇതുവരെ ഉണ്ടായ അറസ്റ്റ് സംബന്ധമായ വിവരങ്ങളും കേസുമായി ബന്ധപ്പെട്ട ശേഖരിച്ച തെളിവുകളും അന്വേഷണസംഘം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍, സാക്ഷിമൊഴികള്‍, മറ്റ് തെളിവുകള്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. 'അറസ്റ്റിനു ശേഷം 90 ദിവസങ്ങള്‍ സെപ്റ്റംബര്‍ 25-ന് അവസാനിക്കുകയാണ്. അതിനാല്‍ ഞങ്ങള്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കും,' മേത്ത പറഞ്ഞു.
രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെയാണ് എസ്ഐടിയില്‍ നിയമിച്ചത്. നേരത്തേ ലഖ്നൗ ഡിവിഷണല്‍ കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥനുമായ വിജയ് വിശ്വാസ് പന്തും സ്പെഷ്യല്‍ സെക്രട്ടറി (ധനകാര്യം) നീല്‍ രത്തന്‍ കുമാറുമാണ് കേസ് അന്വേഷിച്ചിരുന്നത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
105 Instances Of Donation Theft At Ram Temple Caught On CCTV: Probe Report
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
