
സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; പൊലീസുകാരന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ആക്രമിച്ചു, പരാതി

ആലപ്പുഴ: സ്കൂട്ടറിനു കടന്നുപോകാന്‍ സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ പൊലീസുകാരന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ആക്രമിച്ചതായി പരാതി. ബസ് ഡ്രൈവറെ ആക്രമിച്ച പൊലീസുകാരന് ബസിന്റെ പ്രധാന കണ്ണാടിയും തകര്‍ത്തു. ചേര്‍ത്തല സ്റ്റാന്‍ഡില്‍ രാത്രി ഏഴോടെയായിരുന്നു സംഭവം. ഭാര്യക്കും കുഞ്ഞിനുമൊപ്പമെത്തിയായിരുന്നു അക്രമം.
സംഭവത്തില്‍ കെഎസ്ആര്‍ടിസി. ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നു പൊലീസില്‍ പരാതി നല്കി. ദേശീയ പാതയില്‍ മതിലകം മുതല്‍ സ്കൂട്ടര്‍ ബസിനു മുന്നില്‍ തടസ്സമുണ്ടാക്കുന്നതരത്തില്‍ ഓടിച്ചതായി ബസിലെ സിസിടിവി ദൃശ്യങ്ങളടക്കമാണ് പരാതി നല്‍കിയത്.
തിരുവനന്തപുരത്തുനിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി. സ്വിഫ്റ്റ് ബസിനു നേരെയായിരുന്നു അക്രമം. ഇതേത്തുടര്‍ന്ന് സര്‍വീസ് ചേര്‍ത്തലയില്‍ അവസാനിപ്പിച്ചു. ഡ്രൈവര്‍ മഹാദേവനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി. ബസിന്റെ അപകടകരമായ ഡ്രൈവിങ്ങ് ചോദ്യം ചെയ്യുക മാത്രമേ ചെയ്തുള്ളുവെന്നാണ് പൊലീസുകാരന് പറയുന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Policeman assaults KSRTC bus driver for not giving way to scooter, complaint filed
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



