കണ്ണൂർ സർവ്വകലാശാലയിൽ രാഷ്‌ട്രീയക്കളി; രജിസ്ട്രാറെ സിൻഡിക്കേറ്റ് പുറത്താക്കി
മുൻകൂർ അറിയിപ്പോ വിശദീകരണമോ ഇല്ലാതെയാണ് അസാധാരണ നീക്കം
കണ്ണൂർ: കണ്ണൂർ സർവകലാശാല ഭരണത്തിൽ യു ഡി എഫിന് മേധാവിത്വമുള്ള സിൻഡിക്കേറ്റ് പിടിമുറുക്കി. സർവകലാശാല രജിസ്ട്രാറെ സിൻഡിക്കേറ്റ് പുറത്താക്കി. രജിസ്ട്രാർ ജോബി കെ ജോസിനെയാണ് പുറത്താക്കിയത്. മുൻകൂർ അറിയിപ്പോ വിശദീകരണമോ ഇല്ലാതെയാണ് അസാധാരണ നീക്കം.
സിൻഡിക്കേറ്റ് യോഗത്തിൽ പ്രത്യേക അജണ്ടയായി വിഷയം ഉൾപ്പെടുത്തുകയായിരുന്നു. കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം കൂടി ശേഷിക്കെയാണ് ഇദ്ദേഹത്തെ യു.ഡി എഫിന് മേധാവിത്വമുള്ള സിൻഡിക്കേറ്റ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം അസിസ്റ്റന്റ് പ്രൊഫസറായ ഡോ പ്രിയ വർഗീസിൻ്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ അഭിഭാഷകനെ മാറ്റാൻ സർവ്വകലാശാല തീരുമാനിച്ചിരുന്നു.
പ്രിയയുടെ നിയമനത്തിൽ തെറ്റില്ലെന്ന നിലപാട് മാറ്റാൻ സർവകലാശാല തീരുമാനിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തെ ഇടത് സിൻഡിക്കേറ്റിൻ്റെ ഭരണത്തിനു ശേഷമാണ് യുഡിഎഫിന് നിയന്ത്രണമുള്ള സിൻഡിക്കേറ്റ് വരുന്നത്. സി.പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ ഭാര്യയാണ് അസി.പ്രൊഫസറായ ഡോ. പ്രിയ വർഗീസ്.
WHAT TO READ NEXT

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Political maneuvering at Kannur University; Registrar removed
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News
'ഓപ്പറേഷൻ കണ്ണൂർ മഖ്ന' വിജയം: ആറളത്തെ വിറപ്പിച്ച മോഴയാനയെ മൂന്ന് തവണ മയക്കുവെടി വെച്ച് തളച്ചു|VIDEO


