
നിലവിലെ എംഎല്‍എ ക്ഷണിച്ചു, മുന്‍ എംഎല്‍എ പാലം ഉദ്ഘാടനം ചെയ്തു; ഫലകത്തില്‍ പേരില്ല, 'പൂഞ്ഞാര്‍ എംഎല്‍എ' മാത്രം
2018ലെ പ്രളയത്തില്‍ തകര്‍ന്ന പഴയ പാലത്തിന് പകരമാണ് 15.5 മീറ്റര്‍ നീളത്തില്‍ പുതിയ പാലം നിര്‍മ്മിച്ചത്

എരുമേലി: പൂഞ്ഞാറിലെ ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനം രാഷ്ട്രീയ മാതൃകയാകുന്നു. നിലവിലെ എംഎല്‍എയുടെ ക്ഷണപ്രകാരം മുന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ച പാലത്തിന്റെ ശിലാഫലകത്തില്‍ വ്യക്തികളുടെ പേരുകള്‍ ഒഴിവാക്കി 'പൂഞ്ഞാര്‍ എംഎല്‍എ' എന്ന് മാത്രം രേഖപ്പെടുത്തിയത് ശ്രദ്ധേയമായി.
വാഴക്കാല - ആമക്കുന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എംഎല്‍എ ആയിരുന്ന സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം തുടങ്ങിയത്. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് പണി പൂര്‍ത്തിയായത്.
തുടര്‍ന്ന് നിലവിലെ എംഎല്‍എയായ എംജെ സെബാസ്റ്റ്യന്‍, മുന്‍ എംഎല്‍എയെ ഉദ്ഘാടന ചടങ്ങിന് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. ഫലകത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് എംജെ സെബാസ്റ്റ്യന്‍ ആവശ്യപ്പെടുകയായിരുന്നു. വികസനത്തുടര്‍ച്ചയുടെ ഭാഗമായി പ്രവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും, പാലത്തിന്റെ യഥാര്‍ത്ഥ അവകാശി മുന്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണെന്നും എംജെ സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
2018ലെ പ്രളയത്തില്‍ തകര്‍ന്ന പഴയ പാലത്തിന് പകരമാണ് 15.5 മീറ്റര്‍ നീളത്തില്‍ പുതിയ പാലം നിര്‍മ്മിച്ചത്. പുതിയ പാലം യാഥാര്‍ത്ഥ്യമായതോടെ വാഴക്കാല, ആമക്കുന്ന് പ്രദേശങ്ങളിലെ മുന്നൂറിലധികം കുടുംബങ്ങളുടെ യാത്രാദുരിതമാണ് പരിഹരിക്കപ്പെട്ടത്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം ജനക്ഷേമ വികസനങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന നിലപാട് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രശംസ നേടുകയാണ്.
WHAT TO READ NEXT

രാജന്റെ 'ജാക്ക്പോട്ട്'; ഇതാ ഇവിടെയുണ്ട് 58 വര്‍ഷത്തെ ലോട്ടറികള്‍!
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Poonjar Bridge Inauguration Sets Unique Political Example Without Personal Names on Plaque
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അനാവശ്യ വിശദീകരണവും വ്യാഖ്യാനവും കൊണ്ട് സതീശന് സ്വന്തം പ്രതിച്ഛായ കളഞ്ഞു; താഴേക്കിടയിലുള്ള അണികള്‍വരെ നാളെ പിണറായിക്ക് നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തും; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു


