
ദേശീയപതാക ഉയര്‍ത്തിയ ഇരുമ്പ് കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; യുവ വൈദികന് ഷോക്കേറ്റ് മരിച്ചു
ദേശീയപതാക ഉയര്‍ത്താന്‍ ഉപയോഗിച്ച ഇരുമ്പിന്റെ കൊടിമരം ഊരിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി യുവ വൈദികന് ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: ദേശീയപതാക ഉയര്‍ത്താന്‍ ഉപയോഗിച്ച ഇരുമ്പിന്റെ കൊടിമരം ഊരിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി യുവ വൈദികന് ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ.മാത്യു കുടിലില്‍ (30) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് അപകടം.സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടയിലാണ് സംഭവം. ദേശീയപതാക കൊടിമരത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്നാണ് കൊടിമരം ഊരിയെടുക്കാന്‍ ശ്രമിച്ചത്. കൊടിമരത്തിന്റെ ഇരുമ്പ് ദണ്ഡ് ഊരിയെടുക്കുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അസി.വികാരി സെബിന് ജോസഫ് ദൂരേക്ക് തെറിച്ചു വീണു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉടന്‍ തന്നെ ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഒന്നര വര്‍ഷം മുന്‍പാണ് ഇവിടെ വികാരിയായി ചുമതലയേറ്റത്. കര്‍ണാടക പുത്തൂര്‍ സെന്റ് ഫിലോമിന കോളജില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ഥി കൂടിയാണ്.
WHAT TO READ NEXT
കീം 2024: രണ്ടാം അലോട്ട്മെന്റ് ഓപ്ഷൻ ഇന്നുംകൂടി; വിശദാംശങ്ങൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

Related News


ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി

വള്ളംകളി കണ്ട് മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര് മരിച്ചു
