
News Now
BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്

ഒരു കോടിയുടെ ഒന്നാം സമ്മാനം അടിമാലിയില് വിറ്റ ടിക്കറ്റിന്: ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 73 lottery result

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന് പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. വിവിധ യുഡിഎഫ് സ്ഥാനാര്ഥികളുടെ പ്രചാരണാര്ത്ഥമാണ് എഐസിസി ജനറല് സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി എത്തുന്നത്. ചാലക്കുടി, പത്തനംതിട്ട, തിരുവന്തപുരം മണ്ഡലത്തിലെ സ്ഥാനാര്ഥികളുടെ പ്രചരണത്തിനാണ് പങ്കെടുക്കുന്നത്.
രാവിലെ 11.30ന് പ്രത്യേക വിമാനത്തില് പ്രിയങ്ക ഡല്ഹിയില് ല് നിന്നും കൊച്ചിയില് എത്തിച്ചേരും. 12.05ന് ആദ്യ പ്രചാരണ സ്ഥലമായ തൃശൂര് എരിയാടേക്ക് ഹെലികോപ്റ്ററില് എത്തും. 12.15ന് യുഡിഎഫ് സ്ഥാനാര്ത്ഥി ബെന്നി ബെഹനാന് മത്സരിക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ എരിയാട് പൊതുസമ്മേളനത്തില് പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടിന് എരിയാട് നിന്ന് ഹെലികോപ്റ്ററില് പത്തനംതിട്ടയിലേക്ക് തിരിക്കും. യുഡിഎഫ് സ്ഥാനാര്ത്ഥി ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയില് പൊതുസമ്മേളനത്തില് പങ്കെടുത്ത ശേഷം 3.40ന് അതേ ഹെലികോപ്റ്ററില് തിരുവനന്തപുരത്തേക്ക് തിരിക്കും.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
വൈകുന്നേരം 3.30 മുതല് 4.50 വരെ തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത ശേഷം രാത്രി 8.45ന് പ്രത്യേക വിമാനത്തില് പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത് നിന്ന് ഡല്ഹിയിലേക്ക് മടങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




