'ദേവന് ബിജെപിയില്‍ നിന്നിട്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ല; കേരളത്തിലും കുറച്ച് നല്ലതു വരട്ടെ'

'നെഗറ്റീവ് പറയുന്നവര്‍ പറയട്ടെ. അത് അവര്‍ക്കൊരു സുഖമല്ലേ'

Priyanka, Devan
പ്രിയങ്ക, ദേവൻ
Edited by :Jayakumar
Last Updated :23 ഓഗസ്റ്റ് 2026, 2:26 pm IST

തിരുവനന്തപുരം: ദേവന്‍ ചേട്ടന് ബിജെപിയില്‍ നിന്നിട്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് നടി പ്രിയങ്ക. എന്തെങ്കിലും ഒരു കാര്യം ചെയ്തതായി നിങ്ങള്‍ക്കറിയാമോ?. അദ്ദേഹത്തിന് ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യങ്ങളാണ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് അവിടെ ചെയ്യുന്നത്. അതു കണ്ടപ്പോഴാണ് ടിവികെയില്‍ ചേരാമെന്ന് അദ്ദേഹത്തിന് തോന്നിയതെന്നും പ്രിയങ്ക പറഞ്ഞു.

അങ്ങനെ ഓരോ ജനങ്ങളും നല്ലതിനോട് കൂടെ നില്‍ക്കാന്‍ തീരുമാനിക്കും. കണ്ടുകൊണ്ടു നില്‍ക്കുന്നവരും ടിവികെയില്‍ ചേരുകയോ സപ്പോര്‍ട്ട് ചെയ്യുകയോ വേണം. കേരളത്തിലും കുറച്ച് നല്ലതു വരട്ടെ. കുട്ടികള്‍ക്കും അമ്മമാര്‍ക്കും മറ്റുള്ള ആളുകള്‍ക്കും കുറച്ച് നല്ലതു വരട്ടെ. എല്ലാവരും കൂടെ ചേര്‍ന്ന് കേരളം നന്നാക്കട്ടെ. നെഗറ്റീവ് പറയുന്നവര്‍ പറയട്ടെ. അത് അവര്‍ക്കൊരു സുഖമല്ലേ. അവര്‍ നെഗറ്റീവ് അടിച്ചോട്ടെയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ബിജെപി വിട്ട നടന്‍ ദേവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ തമിഴക വെട്രി കഴകത്തില്‍ ചേരുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു നടി പ്രിയങ്ക. കഴിഞ്ഞദിവസം നടി പ്രിയങ്കയ്‌ക്കൊപ്പമാണ് ടിവികെ നേതാക്കള്‍ ദേവന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. അടുത്തമാസം തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദേവന്‍ ടിവികെ പ്രവേശനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

News Now

Summary

Actress Priyanka reacts to Devan joining TVK

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates