
ശശീന്ദ്രന് വേണ്ട, എലത്തൂരില്‍ യുവാക്കള്‍ക്ക് സീറ്റ് നല്‍കണം ; എന്‍സിപി കോഴിക്കോട് നേതൃയോഗത്തില്‍ കയ്യാങ്കളി
എലത്തൂരില്‍ ഉള്‍പ്പെടെ ഏഴ് തവണ മത്സരിക്കാന്‍ അവസരം കിട്ടിയ എ കെ ശശീന്ദ്രന് അഞ്ച് തവണ നിയമസഭയിലെത്തി
കോഴിക്കോട് : കോഴിക്കോട് എന്‍സിപി ജില്ലാ നേതൃയോഗത്തില്‍ കയ്യാങ്കളി. എലത്തൂര്‍ മണ്ഡലത്തില്‍ മന്ത്രി എ കെ ശശീന്ദ്രന് വീണ്ടും സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. മണ്ഡലത്തില്‍ ഇനി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു.
എലത്തൂരില്‍ ഉള്‍പ്പെടെ ഏഴ് തവണ മത്സരിക്കാന്‍ അവസരം കിട്ടിയ എ കെ ശശീന്ദ്രന് അഞ്ച് തവണ നിയമസഭയിലെത്തി. രണ്ട് തവണ മന്ത്രിയുമായി. അതിനാല്‍ ഇത്തവണ മാറി നില്‍ക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കണ്ണൂര്‍ ജില്ലക്കാരനായ ശശീന്ദ്രന് കോഴിക്കോട് ജില്ലയില്‍ മൂന്നു മണ്ഡലങ്ങളില്‍ മല്‍സരിച്ച് വിജയിച്ചു.
ഇനിയും ശശീന്ദ്രന് മല്‍സരിച്ചാല്‍ ജില്ലയിലെ യുവാക്കള്‍ക്ക് അവസരം നിഷേധിക്കപ്പെടലാകുമെന്നും ശശീന്ദ്രന് വിരുദ്ധപക്ഷം ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ പേരാണ് ഇവര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്.
എന്നാല്‍ അനുഭവ സമ്പത്ത് പ്രധാനമാണെന്നും, അതുകൊണ്ടുതന്നെ ശശീന്ദ്രന് തന്നെ അവസരം നല്‍കണമെന്നും ശശീന്ദ്രന് പക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. തര്‍ക്കം ഉന്തും തള്ളിലേക്കും കലാശിച്ചു.യോഗത്തില്‍ മന്ത്രി എ കെ ശശീന്ദ്രനും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനും പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


