വെറും കോലാഹലം, ഞങ്ങള്‍ക്ക് ഇതിനെ കുറിച്ച് ഒരു അറിവും ഇല്ല; റിയാസിനെ കരിവാരിത്തേയ്ക്കാന്‍ ശ്രമം: പി മോഹനന്‍

പിഎസ് സി നിയമനത്തിനായി പാര്‍ട്ടി നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍

P MOHANAN
പി മോഹനന്‍ മാധ്യമങ്ങളോട് സ്ക്രീൻഷോട്ട്
Last Updated :9 July 2024, 12:00 pm IST
Edited by :dhanojam

കോഴിക്കോട്: പിഎസ് സി നിയമനത്തിനായി പാര്‍ട്ടി നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. എല്ലാ മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ മാത്രമാണ്. പാര്‍ട്ടിയെയും മന്ത്രി മുഹമ്മദ് റിയാസിനെയും കരിവാരി തേയ്ക്കാനുള്ള ശ്രമം മാത്രമാണിതെന്നും പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'നിങ്ങള്‍ കോലാഹലം ഉണ്ടാക്കുന്ന പോലെ ഇതിനെ സംബന്ധിച്ച ഒരു അറിവും ഞങ്ങള്‍ക്കില്ല. പിഎസ് സി അംഗത്തെ നിയമിക്കാന്‍ പോകുന്നു. മാധ്യമങ്ങളും സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും രാഷ്ട്രീയ എതിരാളികളും കൂടി പാര്‍ട്ടി പിഎസ് സി അംഗത്തിന്റെ നിയമനം നടത്താന്‍ പോകുന്നു എന്ന തരത്തിലാണ് കോലാഹലം ഉണ്ടാക്കുന്നത്. അത്തരം കാര്യങ്ങളെ കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റിക്കും അറിവ് ഇല്ല.'- മോഹനന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'അറിവുള്ള കാര്യത്തെ കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാറുണ്ട്. അറിവില്ലാത്ത കാര്യത്തെ കുറിച്ച് ചോദിച്ചാല്‍ ഞങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. എനിക്കും കഴിയില്ല. പാര്‍ട്ടി സഖാക്കള്‍ക്കും കഴിയില്ല. എന്തെങ്കിലും ഒരു കോലാഹലം ഉണ്ടാക്കി മുഹമ്മദ് റിയാസിനെ, പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗമായ മുഹമ്മദ് റിയാസിനെയും പാര്‍ട്ടിയെയും സര്‍ക്കാരിനെയും കരിവാരി തേയ്ക്കാം എന്ന് ഉദ്ദേശിക്കുന്ന കുറച്ച് മാധ്യമങ്ങളും ചില രാഷ്ട്രീയ എതിരാളികളും ഉണ്ടാവും. അതൊന്നും നടക്കില്ല. അതിനെയെല്ലാം ശക്തമായി പ്രതിരോധിക്കും. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു അറിവും ഇല്ല. തെറ്റായ പ്രവണതകള്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. അങ്ങനെ ഒന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ഞങ്ങള്‍ കര്‍ശനമായ നിലപാട് സ്വീകരിക്കും.വെറുതെ എന്തെങ്കിലും കോലാഹലം ഉണ്ടാക്കുക. ഞങ്ങള്‍ ഇങ്ങനെ കെട്ടിപ്പുറപ്പെട്ട് ഇതിന്റെ പിന്നാലെ നടക്കുന്ന കൂട്ടരാണോ? '- മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

Related News