എത്രയും വേഗം വയനാട്ടിലെത്തുമെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു

rahul gandhi
രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി Source by : ഫെയ്സ്ബുക്ക്
Last Updated :31 July 2024, 7:24 am IST

News Now

ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തില്ല. മൈസൂരിലെ മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് ഇരുവരുടേയും സന്ദര്‍ശനം മാറ്റിവെച്ചത്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് രാഹുല്‍ഗാന്ധി ഇക്കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോശം കാലാവസ്ഥയെ തുടർന്ന് വിമാനം ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് അധികൃതർ അറിയിച്ചതിനെ തുടർ‌ന്നാണ് രാഹുലും പ്രിയങ്കയും സന്ദർശനം മാറ്റിവച്ചത്. എത്രയും വേഗം തങ്ങൾ വയനാട്ടിലെത്തുമെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. സ്ഥിതി​ഗതികൾ കൃത്യമായി നിരീക്ഷിക്കുകയാണ്. ആവശ്യമായ എല്ലാ സഹായവും നൽകാൻ ഏർപ്പാട് ചെയ്യും. ഈ വിഷമഘട്ടത്തിൽ വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ് താനെന്നും രാഹുൽ​ഗാന്ധി എക്സിലൂടെ അറിയിച്ചു. തന്റെ പ്രാർത്ഥനകൾ വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ടെന്ന് പ്രിയങ്കാ ​ഗാന്ധിയും ട്വിറ്ററിൽ കുറിച്ചു

ദുരന്തബാധിത മേഖലകളിലെ സ്ഥിതി​ഗതികൾ നേരിട്ട് വിലയിരുത്താനായി ബുധനാഴ്ച ഉച്ചയോട് കൂടി രാഹുൽ​ഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ എത്തിച്ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മൈസൂരുവിൽ നിന്നും റോഡ് മാര്‍ഗം മേപ്പാടിയിലെത്തുകയും തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമെന്നുമായിരുന്നു അറിയിപ്പ്. രാവിലെ 6.30ന് ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ യാത്ര തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥ കാരണം യാത്ര അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates