രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്: യുവതിക്കു നേരെ സൈബര്‍ ആക്രമണം, പരാതി; ശക്തമായ നടപടിക്ക് നിര്‍ദേശം

സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ സൈബര്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്

Rahul Mamkootathil
Rahul Mamkootathilഫയൽ
Edited by :jayakumarna
Last Updated :30 നവംബർ 2025, 1:50 pm IST

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തില്‍,  രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായ യുവതി പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് യുവതിയില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ അനുയായികളുടെ ഗ്രൂപ്പുകളില്‍ നിന്നാണ് പെണ്‍കുട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവതിയുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും, ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ പോസ്റ്റുകളും മറ്റും സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നുവെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ഇത്തരം സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ സൈബര്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ ലൈം​ഗികമായി പീഡിപ്പിച്ചുവെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് യുവതിക്ക് നേരെ വ്യാപക സൈബർ ആക്രമണം തുടങ്ങിയത്. സൈബർ ആക്രമണ പോസ്റ്റുകൾ കണ്ടാൽ കേസെടുക്കാൻ ജില്ലകളിലെ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് എഡിജിപി എച്ച് വെങ്കിടേഷ് കർശന നിർദേശം നൽകി.

കോൺ​ഗ്രസ് നേതാക്കളടക്കം പെൺകുട്ടിയുടെ ചിത്രവും വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് വിവാദമായതോടെ പിൻവലിക്കുകയായിരുന്നു. പരാതി നൽകാൻ ധൈര്യം കാണിച്ച യുവതിയുടെ സ്വകാര്യതയെ ഹനിക്കുന്നുവെന്ന് വിമർശനമുയർന്നതോടെയാണ് പലരും പോസ്റ്റുകൾ പിൻവലിച്ചത്. യുവതിയെ പിന്തുണയ്ക്കുന്നവർക്ക് എതിരെയും സൈബർ ആക്രമണമുണ്ടായിരുന്നു.

News Now

Summary

Sexual assault case against Rahul Mamkootathil: young lady lodged complaint agaist cyber attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates