സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

മഴ/ ഫയൽ ചിത്രം: സൂരജ് ടി പി
Last Updated :20 January 2024, 9:24 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്ക് പുറമേ ഇടുക്കിയിലും ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടിമിന്നലോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വ്യാഴാഴ്ച എറണാകുളം, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെ വരണ്ട കാലാവസ്ഥയില്‍ നിന്ന് ആശ്വാസം നല്‍കി കേരളത്തിന്റെ പലഭാഗത്തും ഇന്നലെ രാത്രിയും ഇന്ന് രാവിലെയും മഴ ലഭിച്ചിരുന്നു. ഇത്തവണ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മഴ തീരെ കുറവാണ്. ഡാമുകളില്‍ വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates