'ചില പാരമ്പര്യങ്ങള്‍ കാലാതീതമാണ്, ക്ലാസ് മുറിയില്‍ പഠിക്കുന്നത് മാത്രമല്ല വിദ്യാഭ്യാസം'; വിഡിയോ പങ്കുവച്ച് രാജീവ് ചന്ദ്രശേഖര്‍

ഉപ്പളയിലെ സദ്ഗുരു നിത്യാനന്ദ വിദ്യാപീഠം സ്‌കൂളില്‍ നിന്നുള്ള വിഡിയോ

prayer before food
രാജീവ് ചന്ദ്രശേഖര്‍ പങ്കുവച്ച വിഡിയോയില്‍ നിന്ന്‌
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :3 ജൂലൈ 2026, 8:25 pm IST

കൊച്ചി: ചില പാരമ്പര്യങ്ങള്‍ കാലാതീതമാണെന്നും ക്ലാസ് മുറിയില്‍ പഠിക്കുന്നത് മാത്രമല്ല വിദ്യാഭ്യാസമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജീവിതത്തിലൂടനീളം കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതു കാണുമ്പോള്‍ സന്തോഷമാണെന്നും കാസര്‍കോട് ഉപ്പളയിലെ സദ്ഗുരു നിത്യാനന്ദ വിദ്യാപീഠം സ്‌കൂളില്‍ നിന്നുള്ള വിഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാനായി ഒരുമിച്ച് ഇരിക്കുന്നതും, കഴിക്കുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ചില പാരമ്പര്യങ്ങള്‍ കാലാതീതമാണ്.

ക്ലാസ് മുറികളില്‍ നിന്ന് പഠിക്കുന്ന കാര്യങ്ങള്‍ മാത്രമല്ല വിദ്യാഭ്യാസം.

ജീവിതത്തിലുടനീളം നാം കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ കൂടിയാണത്.

കൃതജ്ഞത. വിനയം. ആദരവ്.

കാസര്‍കോട്ടെ ഒരു വിദ്യാലയത്തിലെ ഈ കുഞ്ഞുങ്ങള്‍ നമ്മുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം ഇന്നും നിലനിര്‍ത്തുന്നത് കാണുന്നത് ഏറെ ഹൃദ്യമാണ്.

ശക്തമായ കേരളത്തെയും കരുത്തുറ്റ ഭാരതത്തെയും കെട്ടിപ്പടുക്കുന്ന മൂല്യങ്ങളാണിവ.

News Now

Summary

Rajeev Chandrasekhar hails school for making students pray before taking meals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates