'പത്തുവര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടി; സഹകരണ ബാങ്കുകളിലെ അഴിമതി തിരിച്ചടിയായി; നമ്മള്‍ നന്നായെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം'

സഹകരണബാങ്കില്‍ ആളുകള്‍ പണം ഇടുന്നത് പാര്‍ട്ടിയെ വിശ്വസിച്ചാണ്. ആ വിശ്വാസം കാത്തുസൂക്ഷിച്ചിട്ടാണോ പെരുമാറിയിട്ടുള്ളത്

thomas issac
thomas issac ഫയൽ ചിത്രം
Edited by :Sujith
Last Updated :2 സെപ്റ്റംബർ 2026, 5:37 pm IST

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് തോമസ് ഐസക്. പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്നും സഹകരണ ബാങ്കുകളിലെ അഴിമതി പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ഐസക് പറഞ്ഞു ബിജെപി ഡീല്‍ എന്ന പ്രചാരണം ജനങ്ങള്‍ വിശ്വസിച്ചു. നമ്മുടെ ചില വര്‍ത്തമാനങ്ങള്‍ അത്തരം പ്രചാരണത്തെ സഹായിച്ചിട്ടുണ്ടെുന്നും തോമസ് ഐസക് പറഞ്ഞു. മലപ്പുറം വള്ളിക്കുന്നില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനത്തിന് ശേഷം നടത്തിയ യോഗത്തിലായിരുന്നു ഐസകിന്റെ പരാമര്‍ശം.

ആരെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ സൗകര്യം എന്നാണ് ഇപ്പോള്‍ കരുതുന്നത്. പിന്നെ അയാളുടെ ചോദ്യത്തിന് മറുപടി പറയേണ്ടല്ലോ. നമ്മള്‍ സത്യവിശ്വാസികള്‍ മാത്രം മതി എന്ന നിലപാടാണ്. ഇത് മനസിലാക്കി തിരുത്തണം. തിരുത്തിയാല്‍ മാത്രം പോരാ. നമ്മള്‍ അങ്ങനെ നന്നായെന്ന് ജനങ്ങള്‍ക്ക് തോന്നുകയും വേണം. മുന്‍കാലങ്ങളില്‍ എല്ലാം ഉണ്ടായതിനെക്കാള്‍ വലിയ തിരിച്ചടിയാണ് അഭിമുഖീകരിക്കുന്ന കാലമാണ് ഇത്. നമ്മളും ബിജെപിയും ഡീലാണെന്ന കാര്യം കേരളത്തിലെ ജനങ്ങള്‍ വിശ്വസിച്ചില്ലേ?. അത് പറഞ്ഞല്ലേ നമ്മുടെ കുറച്ച് വോട്ട് തട്ടിയെടുത്തത്. കള്ള പ്രചരണമാണ്. നമ്മുടെ ചില വര്‍ത്തമാനങ്ങള്‍ അതിന് സഹായിച്ചിട്ടുണ്ട്'- ഐസക് പറഞ്ഞു.

'ഇത് പഴയകാലമല്ല. ഞാന്‍ തന്നെ ഇങ്ങനെ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. ആരുടെയെങ്കിലും കൈയില്‍ ടേപ്പ് വച്ചിട്ട് ഞാന്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ടോയെന്ന് ശ്രദ്ധിക്കണ്ടേതുണ്ട്. ടേപ്പ് ചെയ്യുന്ന ആരെയും കാണാത്തതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. പോരായ്മകള്‍ പലതുമുണ്ട്. അത് തിരുത്തണം. സഹകരണബാങ്കില്‍ ആളുകള്‍ പണം ഇടുന്നത് പാര്‍ട്ടിയെ വിശ്വസിച്ചാണ്. ആ വിശ്വാസം കാത്തുസൂക്ഷിച്ചിട്ടാണോ പെരുമാറിയിട്ടുള്ളത്. ജനം നമ്മെ എഴുതിത്തള്ളിയിട്ടില്ല. വെറുത്തിട്ടുമില്ല. ഒരുഷോക്ക് ട്രീറ്റ്‌മെന്റ്. 2029ല്‍ കേരളത്തില്‍ ഇലക്ഷന്‍ നടക്കും. അന്ന് എല്‍ഡിഎഫ് വീണ്ടും ജയിക്കും.' ഐസക്ക് പറഞ്ഞു.

News Now

Summary

Reasons for Electoral Setbacks According to Dr. T. M. Thomas Isaac

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates