
'തൂഫാന്‍ എഫക്ട്'; സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ആറുദിവസത്തിനിടെ 512.11 കോടിയുടെ മദ്യം വിറ്റു
സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്. കഴിഞ്ഞ ആറു ദിവസത്തിനിടെ മാത്രം മദ്യവില്‍പ്പനയില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ബെവ്‌കോയില്‍ 512.11 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 460.8 കോടി രൂപയായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 52 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നും ഉത്രാട ദിനത്തിലും മദ്യവില്‍പ്പന കൂടുമെന്നാണ് ബെവ്‌കോയുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ ശനിയാഴ്ച മാത്രം 102 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 279.12 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ലഹരിമാഫിയയെ തളയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഓപ്പറേഷന്‍ തൂഫാ'നെത്തുടര്‍ന്ന് മയക്കുമരുന്ന് കിട്ടാതായവര്‍ മദ്യത്തിലേക്കു തിരിയുന്നുവെന്നതിനു തെളിവാണ് കുതിച്ചുയരുന്ന മദ്യ വില്‍പ്പനയെന്നാണ് പൊലീസിന്റെ നിഗമനം.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Record liquor sales in the state; Liquor worth Rs 512.11 crore sold in six days
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്: സാമ്പത്തിക ഇടപാടില്‍ സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ്

'ഓണക്കുടി'യില്‍ റെക്കോര്‍ഡ്; എട്ടു ദിവസം കൊണ്ട് കുടിച്ചത് 771. 29 കോടിയുടെ മദ്യം


