remya nambeeshan
കണ്ണൂരിലെ ദസറ വേദിയില്‍ രമ്യ നന്പീശന്‍റെ നൃത്തംSource by : വിഡിയോ ദൃശ്യം
Last Updated :9 October 2024, 3:19 pm IST

News Now

കണ്ണൂര്‍: കനത്ത മഴയുടെ ഇരമ്പലിനെ മറികടന്നുകൊണ്ട് കണ്ണൂര്‍ ദസറ വേദിയില്‍ ആടിയും പാടിയും ചലച്ചിത്രനടി രമ്യാ നമ്പീശന്‍ കാണികളെ കൈയ്യിലെടുത്തു. ഇന്നലെ രാത്രി മണിക്കൂറുകളോളം'പെയ്ത കനത്തമഴയിലും രമ്യാ നടനം കാണാനെത്തിയ കാണികളെ നിരാശപ്പെടുത്തിയില്ല രമ്യാ നമ്പീശനും സംഘവും.

വേദിയില്‍ നിറഞ്ഞാടിയ രമ്യ ഇടവേളയില്‍ പാട്ടുപാടിയും കാണികളെ ഹരം കൊളളിച്ചു. അതി മനോഹരമായ നൃത്തചുവടുകളോടെയാണ് രമൃ നാട്യ നടനകാന്തിയോടെ ആനന്ദനൃത്തമാടിയത്. ഇതിനിടെയില്‍ താണ്ഡവം ഡാന്‍സ് ഗ്രൂപ്പിന്റെ നൃത്തങ്ങളും അരങ്ങേറി.

കണ്ണൂര്‍ ദസറയ്ക്ക് നൃത്ത പരിപാടി അവതരിപ്പിക്കാന്‍ ലഭിച്ച അവസരത്തില്‍ കോര്‍പറേഷന്‍ മേയര്‍ക്കും സംഘാടക സമിതിക്കും നന്ദി പറയാനും അവര്‍ മറന്നില്ല. മഴ കനത്തതു കാരണം താന്‍ അവതരിപ്പിച്ച പരിപാടിയില്‍ ആളുകള്‍ വിട്ടു നില്‍ക്കുമെന്നാണ് വിചാരിച്ചതെങ്കിലും കലാപ്രേമികളായ പ്രേക്ഷകര്‍ നിറഞ്ഞ സദസ് തന്നെ ആവേശഭരിതമാക്കിയെന്നും രമ്യ കാണികളെ അഭിനന്ദിച്ചു കൊണ്ടു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics