
'റിമാന്‍ഡ് പ്രതിയുടെ മരണകാരണം മര്‍ദനമല്ല, പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത്'; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും.

തൃശൂര്‍: വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതി രേഷ് ബാബുവിന്റെ മരണം പ്ലേറ്റ്ലെറ്റ് കുറഞ്ഞത് മൂലമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖത്തെ മുറിവ് പ്ലേറ്റ്‌ലെറ്റ് കുറഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായതെന്നാണ് നിഗമനം. ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും. തലയിലെ ഞരമ്പ് മുറിഞ്ഞതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായത്. ശരീരത്തിന്റെ പുറകില്‍ രണ്ടു മുറിവുകള്‍ കണ്ടെത്തിയതായും അത് മര്‍ദനത്തിലൂടെ ഉണ്ടായതാണോ എന്നതില്‍ പരിശോധന തുടരുകയാണ്.
വിയ്യൂര്‍ ജയിലില്‍ കുഴഞ്ഞു വീണ റിമാന്‍ഡ് പ്രതി കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂര്‍ ചിറ്റിശ്ശേരി സ്വദേശിയാണ് രേഷ് ബാബു. കഴിഞ്ഞ മാസം 26നാണ് രേഷ് ബാബു ജയിലില്‍ കുഴഞ്ഞു വീണത്. മെയ് 16 നാണ് അടിപിടിക്കേസില്‍ തൃശൂര്‍ ഇൗസ്റ്റ് പൊലീസ് രേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. 17ന് തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. മെയ് 26ന് വൈകിട്ട് ജയിലില്‍ നിന്ന് രേഷ്ബാബുവിന്റെ അച്ഛന്‍ ബാബുവിനെ വിളിച്ച് മകന്‍ സുഖമില്ലാതെ മെഡിക്കല്‍ കോളജിലാണെന്നും എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളജില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചപ്പോള്‍ മകന്‍ ജയിലില്‍ ടോയ്ലറ്റില്‍ പോയി തിരിച്ചുവരവേ ചന്ദനത്തിരിയുടെ തിരി അല്ലാത്ത ഭാഗം വച്ച് പല്ലിനിടയില്‍ കുത്തിയപ്പോള്‍ വായില്‍ നിന്നും ചോര വരുന്നതായി കണ്ടുവെന്നും തുടര്‍ന്ന് ചോര ഛര്‍ദിച്ചു എന്നും പൊലീസ് പറഞ്ഞുവെന്ന് അച്ഛന്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
WHAT TO READ NEXT

'ഇതിലും ഭേദം കക്കൂസ്, നമ്മള് ഭിക്ഷക്കാരല്ല; ഋതബ്രത ഇറങ്ങിപ്പോയി'
മാനസിക വെല്ലുവിളി നേരിടുന്നയാളെ റിമാന്‍ഡ് ചെയ്തത് വീഴ്ചയാണെന്നും കേസില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ ആവശ്യപ്പെട്ടു. ലോക്കപ്പ് മര്‍ദനങ്ങള്‍ തിരിച്ചുവരുന്നെന്നും യുഡിഎഫ് ഭരണകാലത്ത് അവസാനിപ്പിച്ച ലോക്കപ്പ് മര്‍ദനം വീണ്ടും തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Resh Babu's death due to low platelet count'; Preliminary post-mortem report
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


