
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന സൂചന നൽകി യാക്കോബായ സഭ. സഭയ്ക്ക് നീതി ഉറപ്പാക്കിത്തരുന്ന ഭരണാധികാരികൾ വിലമതിക്കപ്പെടുമെന്നും ദുർബല നിമിഷത്തിൽ കൂടെ നിന്നവരെ മറക്കില്ലെന്നും യാക്കോബായ സഭ അധ്യക്ഷൻ ആബൂൺ മോർ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഇഷ്ടമാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് സഭയ്ക്ക് പ്രത്യേക മമതയൊന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് പ്രൊട്ടക്ഷനോടെ പള്ളികള്‍ കയ്യേറുന്ന രീതി നീതികേടാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്തിരിക്കുന്ന സമീപനം വളരെ ആശാവഹമാണ്. സഭയ്ക്ക് ദോഷം വരാത്ത രീതിയില്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ഒരു വിഭാഗത്തെ സംരക്ഷിക്കുമ്പോള്‍ മറുവിഭാഗത്തിന് ദോഷം വരാന്‍ നമ്മള്‍ ആഗ്രഹിക്കുകയും ചെയ്യരുത്. നമ്മുടെ കൈവശം ഇരിക്കുന്ന ദേവാലയങ്ങളാണ്. അവിടെ തുടര്‍ന്നും ആരാധിക്കണമെന്നാണ് ആവശ്യം. നഷ്ടപ്പെട്ടുപോയ ദേവാലയങ്ങളിലെ സെമിത്തേരികളില്‍ സംസ്‌കാരത്തിന് ചില നിയന്ത്രണങ്ങള്‍ ഉണ്ട്. അതില്‍ വിശ്വാസികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. അതെല്ലാം പരിഹരിക്കപ്പെടണം.
സഭയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ ആശങ്കയൊന്നുമില്ല. സര്‍ക്കാര്‍ ശരിയായ നിലപാടെടുത്ത് സഭയ്ക്ക് ദോഷം വരാത്ത രീതിയിലുള്ള ശാശ്വത പരിഹാരം കാണുമെന്നാണ് കരുതുന്നത്. അപ്പോള്‍ ഈ തര്‍ക്കത്തിന് പരിഹാരമാകും. ഓര്‍ത്തഡോക്‌സ് സഭയും അത് സ്വാഗതം ചെയ്യുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Summary
Rulers who ensure justice for the church will be appreciated, and those who stood by them will not be forgotten: Jacobite
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

ശബരിമലയിലെ 55.75 പവന്റെ സ്വര്‍ണക്കിരീടം കവര്‍ന്നതായി സൂചന; നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണം കമ്മീഷണര്‍


