
1 ടിന് അരവണ, 3 കവര്‍ അപ്പം; ശബരിമലയില്‍ നിയന്ത്രണം
സന്നിധാനത്ത് അരവണക്ഷാമം രൂക്ഷം

പത്തനംതിട്ട: സന്നിധാനത്ത് അരവണ ക്ഷാമം രൂക്ഷമായതോടെ വിതരണത്തില്‍ നിയന്ത്രണം. ഒരാള്‍ക്ക് ഒരു ടില്‍ അരവണയും മൂന്ന് കവര്‍ അപ്പവുമാണ് ഞായറാഴ്ച വിതരണം ചെയ്തത്. അരവണ പ്ലാന്റില്‍ നവീകരണം നടക്കുന്നതിനാല്‍ ഉത്പാദനം താത്കാലികമായി നിര്‍ത്തിവച്ചതാണ് ക്ഷാമത്തിന് കാരണം.
കന്നിമാസ പൂജയ്ക്കായി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തീര്‍ഥാടകര്‍ അധികം എത്തിയിരുന്നു. അരവണ ശേഖരം കുറഞ്ഞതിനെ തുടര്‍ന്നു ഞായറാഴ്ച ഉച്ചയോടെ കൗണ്ടറുകള്‍ അടച്ചു. പിന്നീട് വൈകീട്ട് അഞ്ചിനാണ് തുറന്നത്.
കന്നിമാസ പൂജയ്ക്ക് 2.6 ലക്ഷം അരവണയാണ് നിര്‍മിച്ചത്. ഈ വര്‍ഷം 50,000 യൂണിറ്റ് കൂടുതല്‍ ഉത്പാദിപ്പിച്ചതായി ദേവസ്വം ബോര്‍ഡ് പറയുന്നു. തിങ്കളാഴ്ചത്തേക്ക് 14,000 ടിന്നില്‍ താഴെ അരവണ മാത്രമാണ് ബാക്കിയുള്ളത്.
അപ്പത്തിന് നിലവില്‍ ക്ഷാമമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അരവണയുടെ കരുതല്‍ ശേഖരം തീരുന്ന മുറയ്ക്ക് വില്‍പ്പനയും നിര്‍ത്തിവയ്ക്കും.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Restrictions at Sabarimala: Distribution Limited to 1 Tin of Aravana and 3 Packets of Appam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






