
വീല്‍ചെയര്‍ ബാഡ്മിന്റനില്‍ ആദ്യമായാണ് ഇന്ത്യയ്ക്ക് മെഡല്‍ ലഭിക്കുന്നത്.

News Now
നിങ്ങൾ എങ്ങനെ ജെൻസിയാവും?, ആരാണ് നിങ്ങൾ, ഉദ്ദേശ്യം എന്താണ് ?’: സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

'നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ ഇംഗ്ലീഷൊക്കെ പറഞ്ഞ് അഹങ്കാരിയായേനെ; അറിവുള്ള ആളുകളോട് അടുക്കാൻ വിഷമമാണ്'

മുടി കൊഴിച്ചിൽ കുറയ്ക്കാൻ സ്കാൽപ് മസാജ് ? അറിയാം യാഥാർഥ്യം

യുപിഐ ആപ്പ് വഴി കൈക്കൂലി: വൈക്കം സിഐ ഷമീര്‍ഖാനെ സസ്പെന്‍ഡ് ചെയ്തു

നഗോയ: ഏഷ്യന്‍ പാരാ ഗെയിംസില്‍ മലയാളി താരത്തിന് ചരിത്രമെഡല്‍. വീല്‍ചെയര്‍ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ആല്‍ഫിയ ജെയിംസും പല്ലവി കലുഷെഹല്ലിയും അടങ്ങിയ സഖ്യം വെങ്കലം നേടിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
വീല്‍ചെയര്‍ ബാഡ്മിന്റനില്‍ ആദ്യമായാണ് ഇന്ത്യയ്ക്ക് മെഡല്‍ ലഭിക്കുന്നത്. സെമിഫൈനലില്‍ ചൈനയുടെ സു ടിംഗ്ടിങ്, യാങ് ഫാന്‍ സഖ്യത്തോട് 3-21, 9-21 എന്ന സ്കോറിന് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സഖ്യത്തിന് വെങ്കലമെഡല്‍ ലഭിച്ചത്.
മൂവാറ്റുപുഴ പിറമാടം സ്വദേശിയായ ആല്‍ഫിയ ജെയിംസ്, 17ാം വയസ്സില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നാലാം നിലയില്‍ നിന്നു താഴേക്ക് വീണാണ് അരയ്ക്ക് താഴെ തളര്‍ന്നത്. ബാസ്കറ്റ് ബോള്‍ താരമായിരുന്ന ആല്‍ഫിയ ഇതിനു ശേഷമാണ് പാരാ ഗെയിംസിലേക്ക് തിരിഞ്ഞത്. ആദ്യ പവര്ലിഫ്റ്റിങ്ങായിരുന്നു ഇനം. ഇതിനുശേഷമാണ് ബാഡ്മിന്റനിലേക്ക് വന്നത്.
Summary
Alphiya James historic bronze medal win at the Asian Para Games marks India's first-ever wheelchair
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




