പാലക്കാട് നഗരസഭ കൗണ്‍സിലര്‍ എന്‍.ശിവരാജനെതിരെയാണ് പാലക്കാട് ടൗണ്‍ പൊലീസ് കേസ് എടുത്തത്.

Saffron flag should be made the national flag; Case filed against BJP leader
N Sivarajan
Last Updated :22 June 2025, 9:11 pm IST

News Now

പാലക്കാട്: കാവിക്കൊടി ദേശീയപതാകയാക്കണമെന്ന പരാമര്‍ശത്തില്‍ ബിജെപി നേതാവിനെതിരെ പൊലീസ് കേസ് എടുത്തു. പാലക്കാട് നഗരസഭ കൗണ്‍സിലര്‍ എന്‍.ശിവരാജനെതിരെയാണ് പാലക്കാട് ടൗണ്‍ പൊലീസ് കേസ് എടുത്തത്. ശിവരാജന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ദേശീയ പതാക കാവിക്കൊടിയാക്കാന്‍ വാജ്‌പേയിയുടെ കാലത്ത് തന്നെ ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടന്നതാണെന്നും ഇന്ത്യയുടെ ഐക്യത്തിന്റേതാണ് കാവിപതാകയെന്നുമായിരുന്നു ശിവരാജന്റെ പ്രതികരണം. മോദിയെ പ്രധാനമന്ത്രിയാക്കിയതും ഗവര്‍ണറെ നിയോഗിച്ചതും ആര്‍എസ്എസ് ആശയം നടപ്പിലാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

'ഇന്ത്യയുടെ ദേശീയപാരമ്പര്യമുള്ള പതാക കാവിയാണ്. അതാക്കുന്നതില്‍ ഒരു തെറ്റുമില്ല.മോദി നിശ്ചയിക്കുന്ന ഗവര്‍ണര്‍മാര്‍ ആര്‍എസ്എസുകാരാണ്. അവര്‍ ആ ആശയങ്ങള്‍ നടപ്പിലാക്കും. എന്നെ മുനിസിപ്പല്‍ കൗണ്‍സിലറാക്കിയതും ആര്‍എസ്എസ് ആശയം നടപ്പിലാക്കാനാണെന്നും' ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates