
രജിസ്ട്രേഷന്, പിക് ആന്‍ഡ് ഡ്രോപ്പ്, സ്റ്റാറ്റസ് ട്രാക്കിംഗ്...; ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി സാക്ഷം ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
ഭിന്നശേഷിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി സാക്ഷം ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി സാക്ഷം ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് രജിസ്ട്രേഷന് പ്രക്രിയ മുതല്‍ വോട്ടെടുപ്പ് ദിവസം പിക് ആന്‍ഡ് ഡ്രോപ്പ് സൗകര്യം വരെ വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് സാക്ഷം ആപ്പിനാണ് രൂപം നല്‍കിയിരിക്കുന്നത്.
ഇതിനായി ഉപയോക്താവിന് ഒരു സജീവ മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം. പുതിയ വോട്ടര്‍ രജിസ്ട്രേഷനുള്ള അപേക്ഷ, ഭിന്നശേഷി ആയി അടയാളപ്പെടുത്താനുള്ള അഭ്യര്‍ഥന, മൈഗ്രേഷനുള്ള അഭ്യര്‍ത്ഥന (ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ട് കൈമാറ്റം), തിരുത്താനുള്ള അപേക്ഷ, സ്റ്റാറ്റസ് ട്രാക്കിംഗ്, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ അറിയുക, വീല്‍ ചെയറിനുള്ള അഭ്യര്‍ത്ഥന, ഇലക്ടറല്‍ റോളില്‍ പേര് തിരയുക, പോളിംഗ് സ്റ്റേഷന് അറിയുക, ബൂത്ത് ലൊക്കേറ്റര്‍, സ്ഥാനാര്‍ത്ഥികളെ അറിയുക, പരാതികള്‍ രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയവക്കായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. സാക്ഷം ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

Related News


'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

ബാലറ്റിലേക്ക് തിരികെ പോകണം; പ്രതിഷേധം ശക്തമാക്കി ഇന്ത്യാ മുന്നണി; ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് മാര്‍ച്ച്

