കൊടുത്ത് തീര്‍ക്കുന്നതിന് മൂന്ന് ദിവസം സമയം എടുക്കും

കെ എൻ ബാല​ഗോപാൽ Source by : ഫയല്‍
Last Updated :4 March 2024, 8:27 pm IST

News Now

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുടങ്ങിയ ശമ്പളം ലഭിച്ചു തുടങ്ങി. പിന്‍വലിക്കുന്നതിന് ഒരു ദിവസം 50,000 രൂപ പരിധി വെച്ചാണ് ശമ്പളം നല്‍കുന്നത്. മുടങ്ങിയ ശമ്പളം കൊടുത്ത് തീര്‍ക്കുന്നതിന് മൂന്ന് ദിവസം സമയം എടുക്കും. ട്രഷറിയിലെ മറ്റ് ഇടപാടുകള്‍ക്കും നിയന്ത്രണം ശക്തിപ്പെടുത്തി.

നിയന്ത്രണങ്ങളോടെയാണെങ്കിലും മുടങ്ങിയ ശമ്പള വിതരണം മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്‍വലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ചത് ശമ്പളത്തിനും പെന്‍ഷനുമാണെന്ന് ധനമന്ത്രി വിശദീകരിച്ചെങ്കിലും ട്രഷറിയിലെ നിയന്ത്രണം കടുപ്പിച്ചു. 50000 രൂപയില്‍ കൂടുതല്‍ പണമായി ട്രഷറികളിലെ കൗണ്ടര്‍ വഴിയും ലഭിക്കില്ല. ഇത് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനും ബാധകമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates