Summer Bumper: സമ്മര്‍ ബമ്പര്‍; പത്ത് കോടിയുടെ ഭാഗ്യശാലി സേലം സ്വദേശി; പേര് രഹസ്യമാക്കി വെക്കണമെന്ന് അഭ്യര്‍ഥന
തമിഴ്‌നാട് സേലം സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.

തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി രൂപയുടെ ഭാഗ്യശാലിയെ കണ്ടെത്തി. തമിഴ്‌നാട് സേലം സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. ധനലക്ഷ്മി എന്ന പേരില്‍ 180 ലോട്ടറി എടുത്ത സബ് ഏജന്റ് പാലക്കാട്ടെത്തിയെങ്കിലും പേര് രഹസ്യമാക്കി വെക്കണമെന്ന് ലോട്ടറി ഏജന്‍സിയോട് അഭ്യര്‍ഥിച്ചു. അടുത്ത ദിവസം ഭാഗ്യശാലി ലോട്ടറി ആസ്ഥാനത്ത് എത്തി ടിക്കറ്റ് കൈമാറും.
തമിഴ്‌നാട് സ്വദേശിയായ സബ് ഏജന്റ് ലോട്ടറിയുടെ പകര്‍പ്പ് കിങ് സ്റ്റാര്‍ ലോട്ടറി ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. ഭാഗ്യശാലി ഇതര സംസ്ഥാനത്തെയാളായതുകൊണ്ട് ടിക്കറ്റ് ലോട്ടറി ആസ്ഥാനത്ത് തന്നെ സമര്‍പ്പിക്കണം.
ഒന്നാം സമ്മാനമായ പത്തുകോടി രൂപ SG 513715 എന്ന ടിക്കറ്റിനായിരുന്നു ലഭിച്ചത്. പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ കിങ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി ആണ് ടിക്കറ്റ് വിറ്റത്. ആകെ 1.30 ലക്ഷം ബമ്പര്‍ ടിക്കറ്റുകളാണ് കിങ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഇത്തവണ വിറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

