തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലിന്റെ ഉദ്ഘാടനത്തിനിടെ പകര്‍ത്തിയ ചിത്രമാണ് അദ്ദേഹം സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചത്.

സുരേന്ദ്രനൊപ്പം സ്വാമി സന്ദീപാനന്ദ ഗിരി
Last Updated :20 January 2024, 9:09 am IST

News Now


തിരുവനന്തപുരം: ആശ്രമം കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട വാക്‌പോര് തുടരുന്നതിനിടെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പം നില്‍ക്കുന്ന സെല്‍ഫി പങ്കുവച്ച് സ്വാമി സന്ദീപാനന്ദഗിരി. തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലിന്റെ ഉദ്ഘാടനത്തിനിടെ പകര്‍ത്തിയ ചിത്രമാണ് അദ്ദേഹം സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചത്.

'സ്‌നേഹിക്ക, യുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും;
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്‌നേഹം നീക്കീടു, മോര്‍ക്ക നീ'- എന്നും ഫോട്ടോക്ക് താഴെ കുറിച്ചിട്ടുണ്ട്

ഇതിന് പിന്നാലെ കെ സുരേന്ദ്രന്‍ മറുപടിയുമായി രംഗത്തുവന്നു.  'ഒരു പൊതു ചടങ്ങിനിടെ ഒരാള്‍ ഒരു സെല്‍ഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെല്‍ഫി അയാള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം'' എന്ന കുറിപ്പിനൊപ്പം 'ജഡിലോമുണ്ഡീ ലുഞ്ജിതകേശാ, ഉദരനിമിത്തം ബഹുകൃതവേഷം'' എന്ന ശ്ലോകവും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആശ്രമം കത്തിച്ച കേസിലെ പുതിയ വഴിത്തിരിവിന് പിന്നാലെ സന്ദീപാനന്ദഗിരിയെ പരിഹസിച്ച് കെ സുരേന്ദ്രന്‍ രംഗത്തുവന്നിരുന്നു. വന്ദനം സിനിമയില്‍ മൃതദേഹം സൈക്കിളിനു പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രം പങ്കുവച്ച സുരേന്ദ്രന്‍ 'ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ്' എന്ന വാചകവും കുറിച്ചിരുന്നു. 'സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ് എത്രമാത്രം മലീമസമാണ്'' എന്ന് മറുപടിയായി സന്ദീപാനന്ദഗിരിയും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates