
ലക്ഷ്യം വിദ്യാര്‍ഥികള്‍; കഞ്ചാവുമായി സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

തൃശ്ശൂര്‍: സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി സ്കൂള്‍ ബസ് ഡ്രൈവറെ തൃശ്ശൂര്‍ റൂറല്‍ പൊലീസ് പിടികൂടി. കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി പറമ്പിക്കാട്ടില്‍ വീട്ടില്‍ സുധീഷ് (34) ആണ് അറസ്റ്റിലായത്. ഇയാള്‍ മുകുന്ദപുരം പബ്ലിക് സ്കൂളിലെ ബസ് ഡ്രൈവറാണ്.
കോണത്തുകുന്ന് പുഞ്ചപറമ്പില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് പ്രതി വലയിലായത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള റൂറല്‍ ഡാന്‍സാഫ് സംഘവും ഇരിങ്ങാലക്കുട പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ തന്നെ ഇത്തരം ലഹരി മാഫിയകളുടെ ഭാഗമാകുന്നത് ഞെട്ടിക്കുന്നതാണ്, പ്രതിക്കെതിരെ സാധാരണ ലഹരിവിരുദ്ധ നിയമങ്ങള്‍ക്ക് പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 'സെക്ഷന്‍ 77' കൂടി ചുമത്തുമെന്നും പൊലീസ് അറിയിച്ചു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐ.പി.എസ്-ന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് എസ് എച്ച് ഒ ദിലീഷ് ടി, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീലാല്‍, അഭിലാഷ് ജി എസ് ഐ ഷാബു , എസ് സിപിഒമാരായ അര്ജുന് , സിജു ഡാന്‍ സാഫ് അംഗങ്ങളായ ജി എസ് ഐ ജയകൃഷ്ണന് , ജീവന് ഇ എസ്, , എസ് സിപിഒ ഷിന്റൊ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Summary
School bus driver arrested with ganja
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കുട്ടികള്‍ സ്കൂള്‍ ബസില്‍ നിന്നിറങ്ങുന്നത് ലൈവായി കാണാം, ഒറ്റ ബട്ടണ്‍ അമര്‍ത്തിയാല്‍ പൊലീസ് എത്തും, ഷാര്‍ജയില്‍ പുത്തന്‍ സാങ്കേതികവിദ്യ

ഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ആറ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; ദുരന്തത്തില്‍പ്പെട്ടത് അനാഥാലയത്തിലെ അന്തേവാസികള്‍

