നിയന്ത്രണം വിട്ട കാര്‍ ഇരുചക്രവാഹനത്തിലേക്ക് പാഞ്ഞുകയറി;  അധ്യാപിക മരിച്ചു

ആലപ്പുഴയില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടമുണ്ടാക്കിയത്.

അപകടത്തില്‍ മരിച്ച അധ്യാപിക
Last Updated :20 January 2024, 9:19 am IST
Edited by :migrator

ആലപ്പുഴ:  നിയന്ത്രണം വിട്ട കാര്‍ ഇരുചക്രവാഹനങ്ങളിലേക്ക് പാഞ്ഞു കയറിയുണ്ടായ അപടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ ആധ്യാപിക മരിച്ചു. തുമ്പോളി മാതാ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപിക മാലാ ശശിയാണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും പരിക്കേറ്റു.

കൈനകരി ബിനു, ദീപ്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദീപ്തിയുടെ കാല്‍ ഒടിഞ്ഞു. ഇവരെ വണ്ടാനം മെഡിക്കള്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. അമിത വേഗതിയല്‍ സഞ്ചരിച്ച കാര്‍ ആദ്യം ദമ്പതികള്‍ സഞ്ചരിച്ച് ബൈക്കില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ, പാതയോരത്ത് സുരക്ഷയ്ക്ക് സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മാലാ ശശി സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തുവച്ച് മരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now