
സ്കൂള്‍ ഗോവണിയില്‍ നിന്ന് വീണു; ഏഴു വയസ്സുകാരന് ദാരുണാന്ത്യം
കാപ്പുപറമ്പ് സ്വദേശി മസിന് മുനീര്‍ ആണ് മരിച്ചത്

പാലക്കാട്: സ്കൂള്‍ ഗോവണിയില്‍ നിന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാപ്പുപറമ്പ് സ്വദേശി മസിന് മുനീര്‍ (7 വയസ്സ്) ആണ് മരിച്ചത്. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. കുട്ടി താഴേക്ക് ഇറങ്ങി വരുന്നതിനിടെ കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൂവത്താണി നടുവിലത്താണി അല്‍ബിര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Summary
Third-class student Masin, who was injured from school stairs has died
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




