വീട്ടില്‍ അതിക്രമിച്ചു കയറി, പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി ഭീഷണി; 22 കാരന്‍ അറസ്റ്റില്‍

യുവാവ് ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:18 am IST

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. അന്നക്കര സ്വദേശി അഭിഷേക് (22) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. 

പിന്നീട് ഇവര്‍ തമ്മില്‍ പ്രണയത്തിലായി. യുവാവ് ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറി. ഇതേത്തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

പെണ്‍കുട്ടിയുടെ പരാതിയില്‍ കുന്ദംകുളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now